ചന്ദ്രോത്സവം

Released
Chandrolsavam (Malayalam Movie)

കഥാസന്ദർഭം: 

തൻ്റെ കാമുകിയായ ഇന്ദുവിൻ്റെ വിവാഹദിനത്തിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലാകുന്ന ചിറയ്ക്കൽ ശ്രീഹരി ജയിൽ വാസം കഴിഞ്ഞ് വിദ്ദേശത്തേക്ക് പോകുന്നു. 6 വർഷത്തിന് ശേഷം അയാൾ തിരിച്ചെത്തുമ്പോൾ ഇന്ദു തൻ്റെ കിടപ്പിലായ ഭർത്താവിനെ ശുശ്രൂഷിച്ച കഴിയുകയാണ്.  തൻ്റെ പഴയ ജീവിതത്തിലെ സൗഹൃദങ്ങളും മനോഹരനിമിഷങ്ങളും വീണ്ടും ആസ്വദിക്കാനും ശത്രുക്കളെ ഒന്ന് നന്നായി കാണുവാനും  ഇന്ദുവിന് തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുവാനുമായാണ് ശ്രീഹരി തിരിച്ചെത്തിയിരിക്കുന്നത്. പക്ഷേ, വളരെ കുറച്ച് സമയമേ അയാൾക്കുള്ളൂ, ഉടനെയുള്ള മടക്കയാത്രയ്ക്ക് മുമ്പ് പലതും അയാൾക്ക് ചെയ്ത് തീർക്കേണ്ടതുണ്ട്.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 14 April, 2005

 

Actors & Characters

Cast: 
ActorsCharacter
ചിറക്കൽ ശ്രീഹരി
കളത്തിൽ രാമനുണ്ണി
ശ്രീധരൻ
ഇന്ദുവിന്റെ മുത്തച്ഛൻ
കുട്ടിരാമൻ / കെ ആർ
കരുണാകരൻ
സർക്കിൾ ഇൻസ്പെക്ടർ കുര്യൻ
കുഞ്ഞൂട്ടി
ജോസ്
സി ഐ സുഗതൻ
ദുർഗ്ഗ ചന്ദ്രശേഖർ
ഇന്ദുലേഖ
ഭവാനിയമ്മ
പുന്നോത്ത് ബാലചന്ദ്രൻ
മാളവിക
ശാന്ത
വാസു
മാധവി
സഹദേവൻ
നവീൻ
പീതാംബരൻ
ദേവനാരായണ സ്വാമി
ചന്ദ്രശേഖരൻ
സഹദേവൻ
പാലിശ്ശേരി
ഇന്ദുവിന്റെ ബന്ധു
ചെട്ടിയാർ
വാസുവിന്റെ ഭാര്യ
ഡോക്ടർ
ദേവകിയമ്മ
എസ് പി
ഓട്ടോഡ്രൈവർ വിജയകാന്ത്

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
വിതരണം: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

പ്രശസ്തസംഗീതസംവിധായകൻ ദക്ഷിണാമൂർത്തി അഭിനയിക്കുന്നു

കഥാസംഗ്രഹം: 

ചെറുപ്പം മുതലേയുള്ള കൂട്ടുകാരാണ് ചിറയ്ക്കൽ ശ്രീഹരിയും കളത്തിൽ രാമനുണ്ണിയും ബാലചന്ദ്രനും. ഇവർ മൂന്ന് പേരും ഇഷ്ടപ്പെടുന്ന പെൺകുട്ടിയാണ് ഇന്ദുലേഖ. ഇന്ദുലേഖയ്ക്ക് ശ്രീഹരിയോടും അത്തരത്തിൽ ഒരിഷ്ടമുണ്ട്. വളർന്ന് വലുതായപ്പോൾ ശ്രീഹരിക്കൊപ്പം നിന്ന് അയാളും ഇന്ദുവും തമ്മിലുള്ള പ്രണയത്തിന് എല്ലാ സഹായവും ചെയ്ത് കൊടുത്ത ബാലചന്ദ്രൻ പക്ഷേ, നിർണായക സമയത്ത് കാലുമാറുകയും ഇന്ദുവിനെ വിവാഹം കഴിക്കുകയും ചെയ്യുന്നു. വിവാഹം കഴിഞ്ഞ് നടന്നു വരുന്ന വധൂവരന്മാരെ കാണാൻ വഴിയിൽ കാത്തു നിൽക്കുന്ന ശ്രീഹരിയുടെ മുമ്പിൽ വച്ച് പീതാംബരൻ എന്ന ഗുണ്ട, ബാലചന്ദ്രനെ ആക്രമിക്കുന്നു. തടയാൻ ചെല്ലുന്ന ശ്രീഹരിക്ക് ബാലചന്ദ്രൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെങ്കിലും വെട്ടേറ്റ ബാലചന്ദ്രൻ്റെ ശരീരത്തിൻ്റെ ഒരു ഭാഗം തളർന്ന് പോകുന്നു. ശ്രീഹരിയാണ് തന്നെക്കൊണ്ടത് ചെയ്യിച്ചത് എന്ന് പീതാംബരൻ വിളിച്ചു പറയുകയും ശ്രീഹരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ആ കേസിൽ ഒരു വർഷം അയാൾ ജയിൽ വാസം അനുഭവിക്കുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയ ശ്രീഹരി ഇന്ദുവിനോട് തൻ്റെ നിരപരാധിത്വം ബോധിപ്പിക്കുന്നുണ്ടെങ്കിലും ഇന്ദു അത് വിശ്വസിക്കുന്നില്ല. നിരാശനായ അയാൾ വിദേശത്തേക്ക് പോകുന്നു.

ആറു വർഷം കഴിഞ്ഞ് ശ്രീഹരി നാട്ടിലെത്തുമ്പോൾ ബാലചന്ദ്രൻ ജീവച്ഛവമായ അവസ്ഥയിലാണ്. അയാളെ ശുശ്രുഷിച്ച് കൊണ്ട് ഇന്ദു ആ വീട്ടിൽ കഴിയുന്നു. ഇന്ദുവിൻ്റെ മുത്തച്ഛനും കൂടെയുണ്ട്. കളത്തിൽ രാമനുണ്ണിയാകട്ടെ നാട്ടിലെ പ്രമാണിയായ കച്ചവടക്കാരനായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, ശ്രീഹരി തിരിച്ചെത്തുന്നത് മറ്റൊരു ഉദ്ദേശവുമായിട്ടാണ്. ഒരു യാത്രയ്ക്ക് മുമ്പുള്ള ഇടവേളയിലാണയാൾ. മടക്കയാത്രയ്ക്ക് മുമ്പ് തന്റെ പഴയ കാല ജീവിതത്തിലെ സുഖങ്ങൾ വീണ്ടും ആസ്വദിക്കാനാണ് അയാളിപ്പോൾ വന്നിരിക്കുന്നത്. പഴയ സുഹൃത്തുക്കളോടൊപ്പം കൂടി പണ്ടത്തെ ജീവിതം വീണ്ടും ജീവിക്കാൻ അയാൾ ആഗ്രഹിക്കുന്നു.

ഇതിനിടെ, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പീതാംബരനെ ശ്രീഹരി പിടികൂടുന്നു. അയാളെ ഇന്ദുവിൻ്റെ ബാലചന്ദ്രൻ്റെയും മുമ്പിലേക്ക് കൊണ്ട് ചെന്ന് സത്യം പറയിപ്പിക്കുന്നു. ബാലചന്ദ്രനെ കൊന്ന് കുറ്റം ശ്രീഹരിയുടെ മേൽ ചാരാൻ രാമനുണ്ണിയാണ് തന്നെ ചട്ടം കെട്ടിയത് എന്നയാൾ അവരോട് പറയുന്നു. അങ്ങനെ, രണ്ടാളെയും ഒഴിവാക്കി ഇന്ദുവിനെ സ്വന്തമാക്കാനായിരുന്നു രാമനുണ്ണിയുടെ പദ്ധതി. കടബാധ്യതകളേറെയുള്ള ഇന്ദുവിൻ്റെയും ബാലചന്ദ്രൻ്റെയും വീടിൻ്റെ ആധാരം തന്ത്രപൂർവ്വം രാമനുണ്ണി ഇതിനിടെ കൈക്കലാക്കിയിരുന്നു. അതെക്കുറിച്ച് സംസാരിക്കാൻ വീട്ടിലെത്തുന്ന രാമനുണ്ണിയുമായി ബാലചന്ദ്രൻ വാക്കുതർക്കത്തിലേർപ്പെടുകയും ഒടുവിൽ അയാൾ കൊല്ലപ്പെടുകയും ചെയ്യുന്നു.

ബാലചന്ദ്രൻ്റെ കൊലക്കേസിൽ രാമനുണ്ണിക്കെതിരെ മൊഴികളുണ്ടാകുന്നുവെങ്കിലും രാമനുണ്ണി തന്റെ സ്വാധീനം ഉപയോഗിച്ച് കുറ്റം തന്റെ ഡ്രൈവറുടെ തലയിൽ കെട്ടിവെച്ച് അതിൽ നിന്ന് രക്ഷപ്പെടുന്നു. പക്ഷേ, ഡ്രൈവർ മൊഴി മാറ്റിപ്പറയുന്നതോടെ അന്വേഷണം രാമനുണ്ണിയുടെ നേർക്ക് തിരിയുകയും അയാൾ ഒളിവിൽ പോകുകയു ചെയ്യുന്നു.

ഇന്ദുവിൻ്റെ മുത്തച്ഛന് രോഗം മൂർച്ഛിച്ച് ആശുപത്രിയിലാക്കുന്നതോട് കൂടി അവർ വീട്ടിൽ ഒറ്റക്കാകുന്നു. മുത്തച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങി ശ്രീഹരി ഇന്ദുവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുന്നു. തങ്ങളുടെ പഴയകാല ഓർമകൾ ആ രാത്രിയിൽ അവർ പങ്കുവെക്കുന്നു. ഇതിനിടയിൽ, ഇന്ദുവിൻ്റെ സഹോദരൻ അവരെ കൂട്ടിക്കൊണ്ട് പോകാൻ വരുന്നുണ്ടെങ്കിലും ശ്രീഹരിയും കൂട്ടരും അയാളെ തിരിച്ചയക്കുന്നു. ശ്രീഹരിയും ഇന്ദുവും വീണ്ടും ഒന്നിക്കുന്നു എന്ന് കൂട്ടുകാരെല്ലാവരും കരുതുന്ന സമയത്താണ് ഡൽഹിയിൽ നിന്നും ദുർഗ എന്ന ശ്രീഹരിയുടെ സുഹൃത്ത് അവിടെയെത്തുന്നത്. അതോടെ കാര്യങ്ങൾ കുഴഞ്ഞ് മറിയുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

ഡൽഹിയിൽ നിന്നെത്തിയ ദുർഗ ഒരു ഡോക്ടർ ആണെന്നും അവർ ഭർത്താവിനൊപ്പം നടത്തുന്ന കാൻസർ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഓടിപ്പോന്ന ഒരു രോഗിയാണ്  ശ്രീഹരിയെന്നും കൂട്ടുകാർ മനസിലാക്കുന്നു. ശ്രീഹരിയെ തിരിച്ച് തന്റെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് അവർ വന്നിരിക്കുന്നത്. ഇതിനിടെ, മുത്തച്ഛന് അസുഖം കൂടുതലാണെന്ന കള്ളം പറഞ്ഞ് തന്ത്രപരമായി രാമനുണ്ണി ഇന്ദുവിനെ കടത്തി തൻ്റെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. വിവരമറിഞ്ഞെത്തുന്ന ശ്രീഹരി രാമനുണ്ണിയെ കീഴ്പ്പെടുത്തി പോലീസിലേല്പിക്കുന്നു. 

ദുർഗയ്ക്കൊപ്പം ഡൽഹിയിലേക്ക് പോകുന്ന ശ്രീഹരിക്കൊപ്പം ഇന്ദുവും ചേരുന്നു, ഇനിയുള്ള കാലം അതെത്ര ചെറുതായാലും വലുതായാലും അവർ ഒരുമിച്ചാണ് എന്ന തീരുമാനത്തോട് കൂടി.

ജീവിതമെന്ന നിലാവെളിച്ചത്തിലേക്ക് ശ്രീഹരി തിരിച്ചു വരുന്നു എന്ന സൂചനകൾ നൽകിക്കൊണ്ട് സിനിമ അവസാനിക്കുന്നു.

Audio & Recording

ഡബ്ബിങ്: 
ശബ്ദം നല്കിയവർDubbed for
ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

ചമയം: 
വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 
ഗാനലേഖനം: 
റീ-റെക്കോഡിങ്: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
ലാബ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
ഓഫീസ് നിർവ്വഹണം: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
ലെയ്സൺ ഓഫീസർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പൊൻ മുളം തണ്ടു മൂളും

കല്യാണി
ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർകെ എസ് ചിത്ര
2

ആരാരും കാണാതെ

ശുദ്ധസാവേരി
ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർപി ജയചന്ദ്രൻ
3

മുറ്റത്തെത്തും തെന്നലേ

മോഹനം
ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർകെ ജെ യേശുദാസ്
4

ശോഭില്ലു സപ്തസ്വര

ജഗന്മോഹിനി
ശ്രീ ത്യാഗരാജശ്രീ ത്യാഗരാജ
5

ചെമ്പട പട

അറുമുഖൻ വെങ്കിടങ്ങ്വിദ്യാസാഗർഎം ജി ശ്രീകുമാർ
AttachmentSize
Image iconchandro.jpg0 bytes