ജനുവരി ഒരു ഓർമ്മ
കൊടൈക്കനാലിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന വിശ്വനാഥമേനോനും കുടുംബവുമായി ടൂറിസ്റ്റ് ഗൈഡായ രാജു അടുപ്പത്തിലാകുന്നു. പക്ഷേ, ആ അടുപ്പം അപ്രതീക്ഷിത സംഭവങ്ങളിലൂടെ കയ്പേറിയ കാലത്തിൻ്റെ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നു. ഒപ്പം, പുതിയ ദുരന്തങ്ങളിലേക്കും.
Actors & Characters
Actors | Character |
---|---|
രാജു | |
നിമ്മി | |
വിനോദ് | |
ജോസഫ് | |
പൊന്നയ്യൻ | |
മൈന | |
വിശ്വനാഥമേനോൻ | |
പത്മാവതി | |
അപ്പു | |
നാരായണസ്വാമി | |
മിന്നൽ ദിനേശൻ | |
ഫാദർ ഫെർണാണ്ടസ് | |
Main Crew
കഥ സംഗ്രഹം
കൊടൈക്കനാലിൽ ഗൈഡ് പണിയും കൈനോട്ടവും ചില്ലറ തരികിടകളുമായി കഴിയുന്ന യുവാവാണ് രാജു. അനാഥനായ രാജു ഫാദർ ഫർണാണ്ടസിൻ്റെ അനാഥാലയത്തിലാണ് വളർന്നത്. കുതിരക്കാരൻ പൊന്നയ്യൻ്റെ വീട്ടിലാണ് ഇപ്പോൾ അയാളുടെ താമസം. പൊന്നയ്യൻ്റെ മകളും പൂക്കച്ചവടക്കാരിയുമായ മൈന രാജുവിന് പെങ്ങളെപ്പോലെയാണ്. മൈന അപ്പു എന്ന യുവാവുമായി പ്രണയത്തിലാണ്.
എസ്റ്റേറ്റുടമയായ വിശ്വനാഥമേനോനും ഭാര്യ പത്മാവതിയും, അവരുടെ സഹോദരൻ്റെ മകൾ നിമ്മിക്കൊപ്പം എസ്റ്റേറ്റിലെ ബംഗ്ലാവിൽ ഒഴിവുകാലം ചെലവിടാൻ എത്തുന്നു. ഹൃദ്രോഗിയായ പത്മത്തിന് ഒരു മാറ്റത്തിനു വേണ്ടിയും പുതിയ എസ്റ്റേറ്റ് വാങ്ങാനുമാണ് മേനോൻ കൊടൈക്കനാലിൽ എത്തിയിട്ടുള്ളത്.
മേനോൻ്റെ പരിചയക്കാരനും ഹോട്ടൽ മാനേജരുമായ നാരായണസ്വാമി വഴി മേനോനെയും കുടുംബത്തെയും രാജു പരിചയപ്പെടുന്നു. രസകരമായ സംഭാഷണവും സന്തോഷിപ്പിക്കുന്ന പെരുമാറ്റവും കാരണം അയാളെ അവർക്ക് ഇഷ്ടപ്പെടുന്നു. പല സ്ഥലങ്ങളും കാണിക്കാൻ ഗൈഡായി പോകുന്നതോടെ, രാജു അവരുമായി, പ്രത്യേകിച്ച് നിമ്മിയുമായി, കൂടുതൽ അടുക്കുന്നു. ഒരിക്കൽ, അംഗീകൃത ഗൈഡല്ലാത്ത രാജുവിനെ എസ്ഐ ദിനേശൻ മേനോന്റെയും മറ്റും മുന്നിൽ വച്ച് കരണത്തടിക്കുന്നു. പരിഹാസ്യനായ രാജു അവിടുന്ന് പോകുന്നു.
ഇതിനിടയിൽ, മേനോൻ്റെ മകൻ വിനോദ് കൊടൈക്കനാലിലെത്തുന്നു. പഴയ സുഹൃത്തുക്കളുമായി ചേർന്ന് കറക്കവും മദ്യപാനവുമാണ് അയാളുടെ വിനോദം. ഒരിക്കൽ, അയാൾ വഴിയിൽ വച്ച് മൈനയുടെ കൈയിൽ കയറിപ്പിടിക്കുന്നു. അവൾ അയാളുടെ കരണത്തടിച്ചിട്ട് ഓടിപ്പോകുന്നു. അതു കണ്ടു വന്ന രാജു വിനോദിനെ താക്കീത് ചെയ്യുന്നു.
രാജു നിമ്മിയെ സ്ഥലങ്ങൾ കാണിക്കാനും കുതിര സവാരിക്കും മറ്റും കൊണ്ടു പോകുന്നു. അവർ തമ്മിൽ കൂടുതൽ സൗഹൃദത്തിലാവുന്നു. ഒരിക്കൽ, നിമ്മിയോടോപ്പം രാജുവിനെക്കണ്ട വിനോദ് അയാളോട് മോശമായി പെരുമാറുമ്പോൾ നിമ്മി അതിനെ എതിർക്കുന്നു. നിമ്മി രാജുവിനോടൊപ്പം ഫോട്ടോ എടുക്കുന്നതും അടുത്തിടപഴകുന്നതും പത്മവും കാണുന്നു. കാര്യങ്ങളുടെ പോക്കിൽ മേനോനും പത്മവും അസ്വസ്ഥരാണ്. പക്ഷേ, പത്മം നിമ്മിയെ കുറ്റപ്പെടുത്തുമ്പോഴും മേനോൻ അവളെ ആശ്വസിപ്പിക്കുന്നു.
ഒരു ദിവസം, ഇൻസ്പെക്ടർ ദിനേശ് രാജുവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നു. തലേന്ന് മേനോൻ്റെ വീട്ടിലെത്തിയ രാജു പത്മത്തിൻ്റെ ആഭരണങ്ങൾ മോഷ്ടിച്ചു എന്ന് വിനോദ് പരാതി കൊടുത്തതിനെത്തുടർന്നായിരുന്നു അത്. മോഷ്ടിച്ചിട്ടില്ല എന്നു രാജു പറഞ്ഞിട്ടും ദിനേശ് അയാളെ ലോക്കപ്പിലിട്ട് മർദ്ദിക്കുന്നു. വിവരങ്ങളറിഞ്ഞ നിമ്മി വിനോദൊളിപ്പിച്ചു വച്ച ആഭരണങ്ങൾ കണ്ടെത്തുന്നു. മേനോൻ വിളിച്ചു പറഞ്ഞതനുസരിച്ച് ദിനേശ് രാജുവിനെ മോചിപ്പിക്കുന്നു. രാജുവിനെ അകാരണമായി മർദ്ദിച്ചതിൽ അയാൾ ഉള്ളാലെ ഖേദിക്കുന്നു. വിനോദ് രാജുവിനെ കളളക്കേസിൽ കുടുക്കിയതിൽ മേനോനും പത്മവും അസ്വസ്ഥരാണ്. ഒരു ദിവസം വഴിയിൽ വച്ച് രാജു പത്മത്തെ കുറ്റപ്പെടുത്തുക കൂടി ചെയ്യുന്നതോടെ അവരുടെ കുറ്റബോധം കൂടുന്നു.
പൂ വിറ്റു മടങ്ങുന്ന മൈനയെ വിനോദ് വഴിയിൽ വച്ച് കടന്നുപിടിക്കുന്നു. രക്ഷപ്പെട്ടോടുന്ന അവളെ അയാൾ പിന്തുടരുന്നു. അയാളിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ അവൾ കൊക്കയിൽ വീണു മരിക്കുന്നു. വിനോദ് പല തവണ മൈനയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അപ്പുവിൽ നിന്നറിയുന്ന രാജു വിനോദിനെ മർദ്ദിക്കുന്നു.
എല്ലാം കൊണ്ടും മനം മടുത്ത രാജു പള്ളിമേടയിലെത്തി ഫാദർ ഫെർണാണ്ടസിനെക്കണ്ട് താൻ കൊടൈക്കനാൽ വിട്ടു പോവുകയാണെന്നു പറയുന്നു. അച്ചൻ എറണാകുളത്തുള്ള തൻ്റെ പഴയ പരിചയക്കാരൻ ഡോ.ജയദേവന് ഒരു കത്തെഴുതി രാജുവിനെ ഏല്പിക്കുന്നു; ഒപ്പം ജയദേവൻ്റെ ഫോട്ടോയും നല്കുന്നു. ഫോട്ടോ കാണുന്ന രാജുവിന് ഡോക്ടറെ മുൻപ് എവിടെയോ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. അച്ചൻ കാണാതെ കത്തു പൊട്ടിച്ചു വായിക്കുന്ന അയാൾ ഞെട്ടുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|