സായംസന്ധ്യ

Released
Sayamsandhya
Sayamsandhya

കഥാസന്ദർഭം: 

സുപ്രസിദ്ധ സിനിമാസംഗീതസംവിധായകനായ ശിവപ്രസാദിൻ്റെ കുടുംബജീവിതവും കലാജീവിതവും, അബദ്ധത്തിൽ ചെയ്ത ഒരു കൊലപാതകം കാരണം, അപ്രതീക്ഷിതമായി മാറിമറിയുന്നു.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
126മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 12 September, 1986

Actors & Characters

Cast: 
ActorsCharacter
ശിവപ്രസാദ്
രവി
ശങ്കരൻകുട്ടി
ശിവപ്രസാദിൻ്റെ അച്ഛൻ
ഉമയുടെ അച്ഛൻ
നരേന്ദ്രൻ
ഗീത
ഉമ
വിനു (ബാല്യം)
വിനു
ഇന്ദുവിൻ്റെ അച്ഛൻ
ഇന്ദു
അയ്യർ
ഉമയുടെ അമ്മ
പത്രപ്രവർത്തിക

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

ശിവപ്രസാദ് അറിയപ്പെടുന്ന സിനിമാസംഗീത സംവിധായകനാണ്. സജീവരാഷ്ട്രീയം വിട്ട് വിശ്രമിക്കുന്ന, സംഗീതാസ്വാദകൻ കൂടിയായയ മുൻമുഖ്യമന്ത്രിയുടെ മകനാണയാൾ. സംഗീതജീവിതത്തിൻ്റെ  തിരക്കിലാണെങ്കിലും, ഭാര്യ ഉമയും കുഞ്ഞുമകൾ വിനുവുമായി അച്ഛനെ സന്ദർശിക്കാൻ അയാൾ സമയം കണ്ടെത്താറുണ്ട്. കുട്ടികളില്ലാത്ത, ശിവപ്രസാദിൻ്റെ ചേട്ടൻ അഡ്വ. ശങ്കരൻകുട്ടിക്കും അയാളുടെ ഭാര്യ ഗീതയ്ക്കും വിനുവിനോട് അതിയായ വാത്സല്യമാണ്. 

പുതിയ സിനിമഗാനത്തിൻ്റെ സൃഷ്ടിയിലാണ് ശിവപ്രസാദ്. രവി എന്നൊരു പുതിയ ഗായകനെക്കൊണ്ട് പുതിയ പാട്ട് പാടിച്ചാൽ നന്നാകുമെന്ന്  ഉമ ശിവപ്രസാദിനോടു പറയുന്നു. അയാൾ അത്ര താത്പര്യം കാണിക്കുന്നില്ലെങ്കിലും പിന്നീട് രവിയെക്കൊണ്ട് തന്നെ ആ പാട്ടു പാടിക്കുന്നു. പാട്ട് ഹിറ്റാകുന്നതോടെ രവിക്ക് പിന്നെയും ശിവപ്രസാദ് അവസരങ്ങൾ നല്കുന്നു.

ഒരിക്കൽ, ഉമയെ ഇൻ്റർവ്യൂ ചെയ്യുന്ന പത്രപ്രവർത്തിക,  പ്രസിദ്ധ ഗായിക വാസന്തി ശിവപ്രസാദിൻ്റെ 'സെക്കൻ്റ് ലേഡി' ആണോ എന്നു ചോദിക്കുന്നു. അത് ഉമയുടെ മനസ്സിൽ സംശയത്തിൻ്റെ നിഴൽ വീഴ്ത്തുന്നു. അസ്വസ്ഥയായ അവൾ ശിവപ്രസാദിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. ഉമയുടെ അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ അയാൾ അസ്വസ്ഥനാകുന്നു.

താൻ പുതുതായി വാങ്ങിയ കാറുമായി രവി ഉമയെക്കാണാനെത്തുന്നു. അയാളുടെ നിർബന്ധം കാരണം ഉമ മകളെയും കൂട്ടി അയാൾക്കൊപ്പം കാറിൽ പുറത്തുപോവുന്നു.  പിന്നീടൊരിക്കൽ, താൻ വാങ്ങിയ പുതിയ വീടു കാണിക്കാനും രവി ഉമയെ കൂട്ടുന്നു. വീടു മാത്രം പോരാ, വിവാഹവും വേണം എന്നു പറയുന്ന ഉമയോട് പഴയതൊക്കെ എങ്ങനെ മറക്കാൻ കഴിയുന്നെന്ന് അയാൾ ചോദിക്കുന്നു.  മാത്രമല്ല, അവളെ തടഞ്ഞു നിറുത്താനും അയാൾ ശ്രമിക്കുന്നു. പരിഭ്രമിച്ച് അയാളുടെ കൈ തട്ടിമാറ്റി ഉമ  അവിടെ നിന്ന് ഇറങ്ങിപ്പോകുന്നു.

കോളജ് കാലം ഉമ ഓർക്കുന്നു. നല്ലൊരു നർത്തകിയായ ഉമയും ഗായകനായ രവിയും പ്രണയത്തിലായിരുന്നു. ഒരിക്കൽ സർവകലാശാല യുവജനോത്സവത്തിന്റെ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശിവപ്രസാദ് ഉമയുടെ നൃത്തം കാണുന്നു.   തുടർന്നുണ്ടായ, ശിവപ്രസാദുമായുള്ള വിവാഹാലോചനയെ ഉമ എതിർത്തെങ്കിലും അവളുടെ കടുംപിടുത്തക്കാരനായ അച്ഛൻ വഴങ്ങുന്നില്ല. ഉമ രവിയെക്കണ്ട് തന്നെ വിവാഹം കഴിക്കാൻ പറഞ്ഞെങ്കിലും,  വളർന്നു വരുന്ന ഗായകനായ തൻ്റെ ഭാവിക്ക് ഉടനെയുള്ള വിവാഹം ഗുണകരമാവില്ലെന്നും അവൾ ശിവപ്രസാദിനെ വിവാഹം കഴിക്കണമെന്നും അയാൾ പറയുന്നു. അങ്ങനെ ശിവപ്രസാദുമായി ഉമയുടെ വിവാഹം നടക്കുന്നു.

വീട്ടിൽ വച്ചുണ്ടായ സംഭവത്തിന് രവി ഫോണിൽ വിളിച്ച് ഉമയോട് മാപ്പു പറയുന്നു. പിന്നീട് ഒരു ദിവസം വഴിയിൽ വച്ച് കേടായ കാറ് നന്നാക്കാൻ ഉമയെ രവി സഹായിക്കുന്നു. അതുവഴി നടക്കാനിറങ്ങിയ ശിവപ്രസാദിൻ്റെ അച്ഛൻ അതു കാണുന്നു. രവി നല്ലയാളല്ലെന്നും തനിക്ക് രണ്ടു പേരുടെയും പഴയ കാലമറിയാമെന്നും അത് ശിവപ്രസാദ് അറിഞ്ഞാൽ കുടുംബം തകരുമെന്നും അതിനിടയാക്കരുതെന്നും അയാൾ ഉമയെ ഉപദേശിക്കുന്നു. അന്നു രാത്രി വീണ്ടും രവി ഉമയെ വിളിക്കുന്നു. തന്നെ ഇനി ശല്യപ്പെടുത്തരുതെന്നും കാര്യങ്ങൾ ശിവപ്രസാദിനോട് പറഞ്ഞാൽ രവിയുടെ  കരിയർ തന്നെ ഇല്ലാതാകുമെന്നും അവൾ  പറയുന്നു.

രാത്രി ശിവപ്രസാദിൻ്റെ വീട്ടിലെത്തുന്ന രവി അവളെ ബലമായി പ്രാപിക്കാൻ ശ്രമിക്കുന്നു. പിറകെയെത്തുന്ന ശിവപ്രസാദ് അതു കാണുന്നു. അയാൾ ഫ്ലവർവെയ്സ് കൊണ്ട്  രവിയെ അടിക്കുന്നു. പക്ഷേ, രവി ഒഴിഞ്ഞു മാറിയതിനാൽ അടി വീഴുന്നത് ഉമയുടെ തലയ്ക്കാണ്. രവി ഓടി രക്ഷപ്പെടുന്നു. അടിയുടെ ആഘാതത്തിൽ ഉമ മരിക്കുന്നു. അമ്മയെ അച്ഛൻ അടിക്കുന്നതും അമ്മ മരിക്കുന്നതും മാത്രമാണ് വിനു കാണുന്നത്. 

വാക്കു തർക്കത്തിനിടയിൽ അബദ്ധത്തിൽ ഉമയെ അടിച്ചപ്പോൾ അവൾ കൊല്ലപ്പെട്ടെന്നാണ് ശിവപ്രസാദ് പോലീസിനോട് പറയുന്നത്. മറ്റൊരു പുരുഷനെ കിടക്കയിൽ കണ്ട ദേഷ്യത്തിന് അടിച്ചതാണെന്ന് കോടതിയിൽ മൊഴി കൊടുത്താൽ ശിക്ഷ ഇളവു കിട്ടുമെന്ന് ശങ്കരൻകുട്ടി പറഞ്ഞിട്ടും, പിഴച്ച അമ്മയുടെ മകളാണെന്ന പഴി തൻ്റെ മകൾക്കുണ്ടാകരുതെന്ന് ശിവപ്രസാദ് പറയുന്നു. കോടതി ശിവപ്രസാദിനെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നു.

കാലം കടന്നു പോകുന്നു. വിനു ഇപ്പോൾ കോളജ് വിദ്യാർത്ഥിനിയാണ്. ശങ്കരകുട്ടിയും ഗീതയും അവൾക്കിപ്പോൾ അച്ഛനും അമ്മയുമാണ്. ശിവപ്രസാദിനോടുള്ള വെറുപ്പും പേടിയും അവൾക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുന്ന ശിവപ്രസാദിനോട് അവൾ വളരെ പരുഷമായും വെറുപ്പോടെയും പെരുമാറുന്നു. വിനുവിനെ ശിവപ്രസാദ് കൊണ്ടു പോകുമോ എന്ന ആശങ്കയിൽ കഴിയുന്ന ശങ്കരൻകുട്ടിയും ഗീതയും അയാളോട് നീരസം പ്രകടിപ്പിക്കുന്നു. അച്ഛൻ മാത്രമാണ് അയാളെ സ്നേഹപൂർവം പരിഗണിക്കുന്നത്. താൻ വീട്ടിൽ അധികപ്പറ്റാണെന്നു തോന്നിയ ശിവപ്രസാദ് വീടുവിട്ടിറങ്ങുന്നു. 

ഇതിനിടയിൽ, രവി വിനുവുമായി അടുക്കുന്നു. ശിവപ്രസാദ് ഒരു അവസരത്തിനായി പല സംവിധായകരെയും സമീപിക്കുന്നെങ്കിലും അവരെല്ലാം അയാളെ കൈയൊഴിയുന്നു. യാദൃച്ഛികമായി ശിവപ്രസാദിനെ കാണുന്ന ഗായികയായ ഇന്ദു, അയാളെ തൻ്റെ നാടകട്രൂപ്പിൻ്റെ പുതിയ നാടകത്തിൻ്റെ സംഗീത സംവിധായകനാക്കുന്നു. പണ്ട്,  പാട്ടു പാടൻ വന്ന ഇന്ദുവിനെ, പാടുന്നത് ശരിയാകാത്തതിനാൽ ഇറക്കിവിട്ടതാണ് ശിവപ്രസാദ്. 

ഒരിക്കൽ നാടകം നടക്കുമ്പോൾ, സദസ്സിൽ ഒരുമിച്ചിരിക്കുന്ന വിനുവിനെയും രവിയെയും കണ്ട് ശിവപ്രസാദ് ഞെട്ടുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

അതേ സമയം, രവി തൻ്റെ തോളിൽ കൈയിട്ടത് ഇഷ്ടപ്പെടാത്ത വിനു സദസ്സിൽ നിന്നിറങ്ങിപ്പോകുന്നു. പിന്നാലെയെത്തുന്ന രവിയെ പുറത്തു വച്ച് ശിവപ്രസാദ് കൈയേറ്റം ചെയ്യുന്നു. അതിഷ്ടപ്പെടാത്ത വിനു രവിക്കൊപ്പം കാറിൽ കയറിപ്പോകുന്നു.

രവി വിനുവിനെ കൊണ്ടുപോകുന്നത് തൻ്റെ ബംഗ്ലാവിലേക്കാണ്. തന്നെ വീട്ടിൽ വിടാൻ വിനു പറഞ്ഞെങ്കിലും, വീടൊക്കെ കണ്ടിട്ടു പോകൂ എന്നു പറഞ്ഞ് അയാൾ അവളെ അകത്തേക്ക് കൊണ്ടു പോകുന്നു. അകത്തെത്തിയതോടെ അയാൾ വിനുവിനെ ബലമായി പ്രാപിക്കാൻ ശ്രമിക്കുന്നു. പണ്ട്, ഉമയെ ഇതു പോലെ പ്രാപിക്കാൻ നോക്കുമ്പോൾ ശിവപ്രസാദ് തന്നെ അടിച്ചത് തെറ്റി ഉമയ്ക്ക് കൊണ്ടതാണെന്ന് അയാൾ പറയുന്നു. മൽപിടുത്തത്തിനിടയിൽ കൈയിൽ കിട്ടിയ കത്തി കൊണ്ട് വിനു രവിയെ കുത്തുന്നു. അപ്പോഴേക്കും അവിടെയെത്തിയ ശിവപ്രസാദ് കത്തി വലിച്ചൂരി  രവിയെ കുത്തിക്കൊല്ലുന്നു. വിനു തൻ്റെ തെറ്റുദ്ധാരണയ്ക്ക് അച്ഛനോട് മാപ്പു പറയുന്നു. ശിവപ്രസാദിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നു.

Audio & Recording

ഡബ്ബിങ്: 

ചമയം

ചമയം: 
വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

സംഗീതം: 
ഗാനലേഖനം: 
റീ-റെക്കോഡിങ്: 

നൃത്തം

നൃത്തസംവിധാനം: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ചന്ദ്രഗിരിത്താഴ്വരയിൽ

ഷിബു ചക്രവർത്തിശ്യാംകെ എസ് ചിത്ര
2

ചന്ദ്രകലാമൗലി തിരുമിഴി തുറന്നു

ഹേമവതി
ഷിബു ചക്രവർത്തിശ്യാംകെ ജെ യേശുദാസ്
3

കാളിന്ദിതീരമുറങ്ങി

ഷിബു ചക്രവർത്തിശ്യാംകെ എസ് ചിത്ര,കെ ജെ യേശുദാസ്
4

താരകരൂപിണീ സരസ്വതി

ഷിബു ചക്രവർത്തിശ്യാംകെ എസ് ചിത്ര
5

പൂന്തെന്നലേ നീ പറന്നു

ഷിബു ചക്രവർത്തിശ്യാംകെ ജെ യേശുദാസ്