നിമ്മി മോഹൻ

Nimmi Mohan
Nimmi Mohan -actress
Date of Death: 
Thursday, 14 April, 2005
Bhageeradhi Amma

  1960 ൽ മുംബൈയിലെ കല്യാണിൽ ഭാസ്കരൻ തമ്പിയുടെയും സരോജിനി അമ്മയുടെയും മകളായാണ് നിമ്മി മോഹൻ എന്ന് അറിയപ്പെടുന്ന ഭഗീരഥി അമ്മയുടെ ജനനം.
വെള്ളമാട് ഹൈ സ്കൂളിൽ ആയിരുന്നു പഠനം. സ്കൂൾ കാലഘട്ടത്തിൽ തന്നെ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ നിമ്മി, അമച്വർ, പ്രൊഫഷണൽ നാടകങ്ങളിൽ തന്റെ കഴിവ് തെളിയിച്ചു. നാടകത്തില്‍ പരമേശ്വരന്‍ കുര്യാത്തി ആയിരുന്നു ഗുരു സ്ഥാനീയൻ. പിന്നീട് ആണ് സീരിയലുകളിലും സിനിമകളിലും നിമ്മി അഭിനയിക്കുന്നത്. ആദം അയൂബ് ആയിരുന്നു സീരിയലുകളിലെ വഴികാട്ടി.
    പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത "ഇത് ഞങ്ങളുടെ കഥ" ആയിരുന്നു ആദ്യ സിനിമ. പ്രതീക്ഷിച്ചത് പോലെ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും കിലുക്കം, ലാൽ സലാം, ജോണി, എഴുന്നള്ളത്ത് തുടങ്ങി ഒരു പിടി നല്ല സിനിമകളുടെ ഭാഗമാവാൻ നിമ്മിക്ക് കഴിഞ്ഞു.

   ഹൃദയ സ്തംഭനത്തെ തുടർന്ന് 2005 ഏപ്രിൽ 14ന് ആയിരുന്നു നിമ്മിയുടെ മരണം. പരേതനായ ശ്രീ മോഹൻകുമാർ ആണ് നിമ്മിയുടെ ഭർത്താവ്. അറിയപ്പെടുന്ന ഗായകനും നടനും ആയ ശ്യാം മോഹൻ മകനാണ്.

  • കമ്മിഷണർ എന്ന ചിത്രത്തിൽ ശോഭനയോടൊപ്പം
  • ലാൽസലാം എന്ന ചിത്രത്തിൽ നിന്നും
  • എഴുന്നള്ളത്ത്‌ എന്ന സിനിമയിൽ
  • ജോണി എന്ന ചിത്രത്തിൽ നിന്നും
  • കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ചിത്രത്തിൽ മണിയോടൊപ്പം

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇതു ഞങ്ങളുടെ കഥപി ജി വിശ്വംഭരൻ 1982
ലാൽസലാംവേണു നാഗവള്ളി 1990
മെയ് ദിനംഎ പി സത്യൻ 1990
കിലുക്കം തിലകന്റെ ഭാര്യപ്രിയദർശൻ 1991
എഴുന്നള്ളത്ത്ഹരികുമാർ 1991
ചെപ്പു കിലുക്കണ ചങ്ങാതികലാധരൻ അടൂർ 1991
ഊട്ടിപ്പട്ടണംഹരിദാസ് 1992
പൊരുത്തംകലാധരൻ അടൂർ 1993
കുലപതിനഹാസ് ആറ്റിങ്കര 1993
ജോണിസംഗീത് ശിവൻ 1993
കമ്മീഷണർഷാജി കൈലാസ് 1994
കല്യാണ ഉണ്ണികൾജഗതി ശ്രീകുമാർ 1997
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻരാജസേനൻ 1998