നവാസ് വള്ളിക്കുന്ന്

Navas Vallikkunnu

കോഴിക്കോട് സ്വദേശി. 1984 ജനുവരി 31ന്  കോഴിക്കോട് പന്തീരങ്കാവ് ‌വള്ളിക്കുന്ന് ആലിയുടെയും ബീവിയുടേയും മകനായി ജനിച്ചു. പന്തീരങ്കാവ് ‌കൈലമഠം എൽ പി സ്കൂൾ, പന്തീരങ്കാവ് ‌ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം. സ്കൂൾ കാലഘട്ടത്തിൽത്തന്നെ മിമിക്രി അവതരിപ്പിച്ച് തുടങ്ങി. 2005 മുതൽ പ്രൊഫഷണൽ വേദികളിൽ മിമിക്രി കോമഡി ഷോകൾ എന്നിവ ചെയ്യാൻ തുടങ്ങി. അങ്ങനെ മഴവിൽ മനോരമയുടെ കോമഡി സർക്കസെന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത നവാസിന് അതിന്റെ ഫൈനലിലെ ജനപ്രിയ നായകനെന്ന അവാർഡ് ‌ലഭ്യമായി. റിയാലിറ്റി ഷോയിൽ നിന്നുള്ള പ്രശസ്തി നവാസിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ആ സമയത്ത് ചിത്രീകരണം തുടങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ വേഷം ലഭിച്ചു. അങ്ങനെ മലയാള സിനിമയിൽ ഒരു അഭിനേതാവായി തുടക്കം കുറിച്ചു. സുഡാനിക്ക് ശേഷം നിരവധി സിനിമകളിൽ സഹനടനും ഹാസ്യകഥാപാത്രങ്ങളുമൊക്കെ കൈകാര്യം ചെയ്ത നവാസിന്റെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു പൃഥ്വീരാജ് നായകനായ കുരുതിയിലേത്.    

നവാസിന്റെ വിലാസം : Navas vallikkunnu, Vallikkunnu parambu, PO Pantheerankave, Calicut 673019

നവാസിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ : Navas Vallikkunnu |ഫേസ്ബുക്ക് പേജ് 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സുഡാനി ഫ്രം നൈജീരിയ ലത്തീഫ്സക്കരിയ മുഹമ്മദ് 2018
ഫ്രഞ്ച് വിപ്ളവം മാവോമജു കെ ബി 2018
തേനീച്ചയും പീരങ്കിപ്പടയും ബാർബർഹരിദാസ് 2018
തമാശ റഹീംഅഷ്റഫ് ഹംസ 2019
അള്ള് രാമേന്ദ്രൻബിലഹരി 2019
കപ്പേള നവാസ്മുസ്തഫ 2020
സൂഫിയും സുജാതയും ഷഫീക്ക്നരണിപ്പുഴ ഷാനവാസ് 2020
പച്ചമാങ്ങ ടെയ്‌ലർജയേഷ് മൈനാഗപ്പള്ളി 2020
ഹലാൽ ലൗ സ്റ്റോറി വക്കീൽസക്കരിയ മുഹമ്മദ് 2020
എന്റെ മാവും പൂക്കുംറഹീം ഖാദർ 2021
ഇന്നു മുതൽ ദുർമന്ത്രവാദിറെജീഷ് മിഥില 2021
കുരുതി ഉമർമനു വാര്യർ 2021
മധുരം വിഷ്ണുഅഹമ്മദ് കബീർ 2021
പിടികിട്ടാപ്പുള്ളി (2021)ജിഷ്ണു ശ്രീകണ്ഠൻ 2021
ചതുർമുഖം ബഷീർരഞ്ജീത്ത് കമല ശങ്കർ,സലിൽ വി 2021
കളിഗമിനാർഷാജഹാൻ മുഹമ്മദ് 2022
പാപ്പരാസികൾമുനാസ് മൊയ്തീൻ 2022
1744 വൈറ്റ് ആൾട്ടോസെന്ന ഹെഗ്ഡെ 2022
ഇമ്പംശ്രീജിത്ത് ചന്ദ്രൻ 2022
മാഹിസുരേഷ് കുറ്റ്യാടി 2022