നസ്‌ലിൻ ഗഫൂർ

Naslin Gafoor
Naslin Gafoor - Actor
Date of Birth: 
Sunday, 11 June, 2000

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരുള്ള ചാപ്പാറയാണ് ജന്മദേശം. ഗഫൂറിന്റെയും സീനത്തിന്റെയും മകനായി ജനിച്ചു. നസ്‌മലെന്ന ജേഷ്ഠനും നഹാസെന്ന ഇരട്ടസഹോദരനുമുണ്ട്. മമ്മൂട്ടി നായകനായ മധുരരാജയിലൂടെ ഒരു ജൂനിയർ ആർട്ടിസ്റ്റായി ആണ് തുടക്കമെങ്കിലും ഗിരീഷ് എഡി ഡിനോയ് പൗലോസിന്റെ സൂപ്പർഹിറ്റ് ചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലെ വളരെ ശ്രദ്ധേയമായ മെൽവിനെന്ന കഥാപാത്രത്തെ അഭിനയിച്ചാണ് മലയാള സിനിമയിൽ പ്രശസ്തി നേടിയത്. തുടർന്ന് ‌വരനെ ആവശ്യമുണ്ട്, പൃഥ്വീരാജ് നായകനായ കുരുതി, ഇന്ദ്രൻസ് നായക കഥാപാത്രമായ #ഹോം എന്നീ സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷങ്ങളും അവതരിപ്പിച്ചു.

നസ്‌ലന്റെ ഇൻസ്റ്റഗ്രാംപ്രൊഫൈൽ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തണ്ണീർമത്തൻ ദിനങ്ങൾ മെൽവിൻഗിരീഷ് എ ഡി 2019
കേശു ഈ വീടിന്റെ നാഥൻ ഉമേഷ് (കേശുവിൻ്റെ മകൻ)നാദിർഷാ 2020
വരനെ ആവശ്യമുണ്ട് ബിബീഷിന്റെ ബാല്യകാലംഅനൂപ് സത്യൻ 2020
#ഹോം ചാൾസ് ഒലിവർ ട്വിസ്റ്റ്റോജിൻ തോമസ് 2021
കുരുതി റസൂൽമനു വാര്യർ 2021
സൂപ്പർ ശരണ്യ സംഗീത്ഗിരീഷ് എ ഡി 2022
മകൾ രോഹിത് / രബീന്ദ്ര ചതോപാധ്യായസത്യൻ അന്തിക്കാട് 2022
ജോ & ജോ മനോജ് സുന്ദരൻഅരുൺ ഡി ജോസ് 2022
അയൽവാശി പാച്ചുഇർഷാദ് പരാരി 2023
നെയ്മർ സിൻ്റൊ ചാക്കോളസുധി മാഡിസൺ 2023
ജേർണി ഓഫ് ലവ് 18+ അഖിൽഅരുൺ ഡി ജോസ് 2023
ജമാലിന്റെ പുഞ്ചിരിവിക്കി തമ്പി 2024
ഐ ആം കാതലൻഗിരീഷ് എ ഡി 2024
പ്രേമലു സച്ചിൻ സന്തോഷ്ഗിരീഷ് എ ഡി 2024
ആലപ്പുഴ ജിംഖാന ജോജോ ജോൺസൺഖാലിദ് റഹ്മാൻ 2025

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
പാച്ചുവും അത്ഭുതവിളക്കുംഅഖിൽ സത്യൻ 2023

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
വാലാട്ടിദേവൻ 2023