നന്ദു

Nandu lal
Date of Birth: 
ചൊവ്വ, 9 February, 1965
നന്ദുലാൽ
നന്ദലാൽ
നന്ദലാൽ കൃഷ്ണമൂർത്തി

1965 ഫെബ്രുവരി 9 ന്  സിനിമാഭിനേതാവായ കൃഷ്ണമൂർത്തിയുടേയും ഗായികയായ സുകുമാരിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ശരിക്കുള്ള പേര് നന്ദലാൽ കൃഷ്ണമൂർത്തി.സർവ്വകലാശാാല എന്ന സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങി. ഒട്ടനവധി ചെറുവേഷങ്ങളിൽ അഭിനയിച്ച് നന്ദു മലയാള സിനിമയിൽ സജീവമായിരുന്നു.പ്രിയദർശൻ,വേണുനാഗവള്ളി എന്നിവരുടെ ചിത്രങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു നന്ദു. പ്രിയദർശന്റെ അഞ്ചോളം ഹിന്ദി ചിത്രങ്ങളിലും നന്ദു അഭിനയിച്ചിട്ടുണ്ട്.
കോമഡി വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന കാലത്ത് അടൂർ ഗോപാലകൃഷ്ണൻ തന്റെ “നാലു പെണ്ണുങ്ങൾ“ എന്ന ചിത്രത്തിൽ നന്ദുവിനു വളരെ സീരിയസ് ആയ ഒരു റോൾ കൊടുത്തിരുന്നു. 2011 ൽ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ വേഷത്തോടു കൂടി നന്ദുവിന്റെ ഉള്ളിലെ അഭിനേതാവിനെ മലയാള സിനിമ ശരിക്കും തിരിച്ചറിഞ്ഞ് ഉറപ്പിച്ചു. അതിനുശേഷം ഒരുപാടു സിനിമകളിലൂടെ നന്ദു തന്റെ സ്ഥാനം ഉറപ്പിച്ചു.  2012ൽരഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിൽ നന്ദു ചെയ്ത പ്ലമ്പർ മണിയൻ എന്ന ക്യാരക്ടർ, മലയാള സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ ഒന്നായിരുന്നു .

ഭാര്യ കവിത, മകൾ നന്ദിത

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സർവകലാശാല ജോസ്വേണു നാഗവള്ളി 1987
അയിത്തംവേണു നാഗവള്ളി 1988
കാലാൾപട ഷെല്ലിവിജി തമ്പി 1989
അടിക്കുറിപ്പ്കെ മധു 1989
ചരിത്രംജി എസ് വിജയൻ 1989
സ്വാഗതം പൂവാലൻവേണു നാഗവള്ളി 1989
ഏയ് ഓട്ടോ ലോനപ്പൻവേണു നാഗവള്ളി 1990
മറുപുറംവിജി തമ്പി 1990
അഭിമന്യുപ്രിയദർശൻ 1991
കിലുക്കംപ്രിയദർശൻ 1991
കിഴക്കുണരും പക്ഷിവേണു നാഗവള്ളി 1991
നാടോടിതമ്പി കണ്ണന്താനം 1992
യോദ്ധാസംഗീത് ശിവൻ 1992
കമലദളം സോമശേഖരന്റെ സുഹൃത്ത്സിബി മലയിൽ 1992
അഹംരാജീവ് നാഥ് 1992
ചെങ്കോൽസിബി മലയിൽ 1993
ബട്ടർ‌ഫ്ലൈസ്രാജീവ് അഞ്ചൽ 1993
മിഥുനംപ്രിയദർശൻ 1993
ഗാന്ധർവ്വം കൃഷ്ണൻ കുട്ടിസംഗീത് ശിവൻ 1993
മായാമയൂരംസിബി മലയിൽ 1993

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
കിഴക്കുണരും പക്ഷിവേണു നാഗവള്ളി 1991

ശബ്ദം കൊടുത്ത ചിത്രങ്ങൾ