എൻ പി ചെല്ലപ്പൻ നായര്‍

N P Chellappan Nair
എൻ പി ചെല്ലപ്പൻ നായർ-രചന
Date of Birth: 
Thursday, 29 January, 1903
Date of Death: 
Thursday, 3 February, 1972
കഥ:8
സംഭാഷണം:7
തിരക്കഥ:7

നെടുങ്ങാടി പരമേശ്വരൻ പിള്ളയുടെയും വാലേത്ത് കല്യാണി അമ്മയുടെയും പുത്രനായി 1903 ജനുവരി 29 ആം തിയതി ആലപ്പുഴയിലെ മാവേലിക്കരയിലാണ് എൻ.പി. ചെല്ലപ്പൻ നായർ ജനിച്ചത്.

പുഞ്ച സ്പെഷ്യൽ ഓഫീസറായും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായും ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം ആലപ്പുഴ ജില്ല രൂപീകരിക്കുന്ന സംരംഭത്തിന്റെ സ്പെഷ്യൽ ഓഫീസറായിരുന്നു. തിരുവിതാംകൂര്‍ സിവില്‍ സര്‍വീസില്‍ വളരെ സീനിയറായിരുന്ന അദ്ദേഹത്തിന് ഐ.എ.എസ്. 'കണ്‍ഫെര്‍' ചെയ്യുമെന്ന് ഏതാണ്ടുറപ്പായിരുന്നു. എന്നാൽ തിരുവിതാംകൂർ കൊച്ചി ലയനത്തോടെ സര്‍വീസില്‍ വന്ന മാറ്റത്തിൽ അദ്ദേഹം ജൂനിയറായി. എന്നാൽ തനിക്ക് കിട്ടാതെ പോയ ഐ.എ.എസ് മകനിലൂടെ അദ്ദേഹം നേടിയെടുത്തു.

പ്രണയ ജാംബവാൻ (1938), ലേഡി ഡോക്ടർ (1940), മിന്നൽപ്രണയം (1941), വനകുമാരി (1942), ലഫ്റ്റനന്റ് നാണി (1946), ഇബിലീസുകളുടെ നാട്ടിൽ (I960), ക്ഷീരബല (1966), ഇടിയും മിന്നലും, വികടയോഗി, ഭാവന, നഴ്സ്, മിന്നൽ പിണറുകൾ തുടങ്ങി 22 നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1961 ൽ ഇബിലീസുകളുടെ നാട്ടിൽ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം കിട്ടിയീട്ടുണ്ട്. കൂടാതെ 200 ലധികം ചെറുകഥകൾ എഴുതിയീട്ടുള്ള ഇദ്ദേഹം 1941 ൽ കെ. സുബ്രഹ്മണ്യത്തിന്റെ പുരാണചലച്ചിത്രമായ പ്രഹ്ലാദനിൽ തിരക്കഥയെഴുതി അഭിനയിച്ചു. തുടർന്ന് ചന്ദ്രിക (1950), ശശിധരൻ (1950) ചേച്ചി (1951) ആത്മശാന്തി (1952), ആറ്റംബോംബ് (1964) എന്നീ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിച്ചു. ഒപ്പം ഇതിലെ രണ്ട് ചിത്രങ്ങളിൽ അഭിനയിക്കുകയുമുണ്ടായി.

നടൻ, നാടകകൃത്ത്, ചെറുകഥാകൃത്ത്, സംവിധായകൻ, ആക്ഷേപഹാസ്യകാരൻ, ഉപന്യാസകാരൻ, ചരിത്ര പണ്ഡിതൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം 1972 ഫെബ്രുവരി 3 ആം തിയതി  തന്റെ 69 ആം വയസ്സിൽ അന്തരിച്ചു.

2021 ൽ അന്തരിച്ച മുൻ കേരള ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന സി പി നായർ മകനാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രഹ്ലാദകെ സുബ്രഹ്മണ്യം 1941
ശശിധരൻ പത്രാധിപർടി ജാനകി റാം 1950
ആ‍റ്റം ബോംബ് രാമകൃഷ്ണൻ നായർപി സുബ്രഹ്മണ്യം 1964
Submitted 14 years 4 months ago byDileep Viswanathan.