മു.രി

Muhsin Parari
Date of Birth: 
Friday, 23 September, 1988
മുഹ്സിൻ പരാരി
എഴുതിയ ഗാനങ്ങൾ:29
സംഗീതം നല്കിയ ഗാനങ്ങൾ:1
ആലപിച്ച ഗാനങ്ങൾ:1
സംവിധാനം:1
കഥ:1
സംഭാഷണം:3
തിരക്കഥ:4

ചലച്ചിത്ര സംവിധായകൻ,തിരക്കഥാകൃത്ത്,ഗാനരചയിതാവ്.  യഥാർഥ നാമം മുഹ്സിൻ പരാരി.  1988 സെപ്റ്റംബർ 23 ന് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ജനിച്ചു. 2012ൽ Native Bapa എന്നൊരു മ്യൂസിക് ആൽബം ചെയ്തുകൊണ്ടാണ് മുഹ്സിൻ പരാരി തന്റെ കരിയറിന് തുടക്കം കുറിയ്ക്കുന്നത്. 2013 ൽ അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിപ്രവർത്തിച്ചു. 2013 ൽ ദായോം പന്ത്രണ്ട് എന്ന സിനിമയ്ക്ക് സംഭാഷണം എഴുതി. 2014 ൽ ലാസ്റ്റ് സപ്പർ എന്ന ചിത്രത്തിലും സംവിധാന സഹായിയായി പ്രവർത്തിച്ചു.

മുഹ്സിൻ പരാരി സ്വതന്ത്ര സംവിധായകനാകുന്നത് 2015 ലാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി കെ എൽ 10 പത്ത് എന്ന സിനിമയാണ് അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. 2018 ൽ മുഹ്സിൻ പരാരിയുടെ തിരക്കഥയിൽ സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്തു. മലബാറിലെ ഫുട്ബാൾ മത്സരങ്ങളുടെ കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയതിനോടൊപ്പം ബോക്സോഫീസ് വിജയം നേടുകയും ചെയ്തു. തുടർന്ന് വൈറസ്, ഹലാൽ ലൗ സ്റ്റോറി  എന്നീ സിനിമകൾക്ക് കൂടി തിരക്കഥ രചിച്ചു. സിനിമകൾ കൂടാതെ ഷോർട്ട് ഫിലിമുകളും ആൽബങ്ങളും പരസ്യ ചിത്രങ്ങളും മുഹ്സിൻ സംവിധാനം ചെയ്തിട്ടുണ്ട്. തമാശ, ഹലാൽ ലൗ സ്റ്റോറി എന്നീ സിനിമകളിലും ചില മ്യൂസിക് ആൽബങ്ങളിലും മുഹ്സിൻ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 2018 ലെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സുഡാനി ഫ്രം നൈജീരിയയിലൂടെ മുഹ്സിൻ സ്വന്തമാക്കി.

മുഹ്സിൻ പരാരിയുടെ ഭാര്യ അമീറ ഇബ്രാഹിം. ഒരു മകൻ പേര് അഹ്മദ് പരാരി. 

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
KL10 പത്ത്മു.രി 2015

കഥ

ചിത്രം സംവിധാനം വര്‍ഷം
ഹലാൽ ലൗ സ്റ്റോറിസക്കരിയ മുഹമ്മദ് 2020

തിരക്കഥ എഴുതിയ സിനിമകൾ

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
അയൽവാശിഇർഷാദ് പരാരി 2023

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ന്നാ ജ് ണ്ടാക്ക് (Ndaakkippaatt)തല്ലുമാലമു.രിവിഷ്ണു വിജയ് 2022

ഗാനരചന

മു.രി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
പാടീ ഞാൻതമാശഷഹബാസ് അമൻഷഹബാസ് അമൻ 2019
കാണുമ്പോൾ നിന്നെതമാശറെക്സ് വിജയൻ,യക്സാൻ ഗാരി പരേര,നേഹ എസ് നായർആശാജീവൻ 2019
താൻ തനിക്ക് പോന്നവൻതമാശയക്സാൻ ഗാരി പരേര,നേഹ എസ് നായർ,മു.രിഅഭിറാം രാധാകൃഷ്ണൻ 2019
പൂ പുതുപുത്തൻതമാശയക്സാൻ ഗാരി പരേര,നേഹ എസ് നായർ,റെക്സ് വിജയൻനേഹ എസ് നായർ 2019
വീഴാതേ വഴുതിഹലാൽ ലൗ സ്റ്റോറിഷഹബാസ് അമൻഷഹബാസ് അമൻ 2020
സുന്ദരനായവനേഹലാൽ ലൗ സ്റ്റോറിഷഹബാസ് അമൻഷഹബാസ് അമൻ 2020
കാറ്റൊരുത്തി ഒരു തീഭീമന്റെ വഴിവിഷ്ണു വിജയ്വിഷ്ണു വിജയ് 2021
കണ്ണും പൂട്ടി നിന്നേം നോക്കിഭീമന്റെ വഴിവിഷ്ണു വിജയ്ഹരിചരൺ ശേഷാദ്രി 2021
പലേ പോലെഭീമന്റെ വഴിവിഷ്ണു വിജയ്എം ജി ശ്രീകുമാർ 2021
ഓളെ മെലഡിതല്ലുമാലവിഷ്ണു വിജയ്ഹരിചരൺ ശേഷാദ്രി,ബെന്നി ദയാൽ,സലീം കുമാർ 2022
ആലം ഉടയോന്റെതല്ലുമാലവിഷ്ണു വിജയ്ഋത്വിക് ജയകിഷ്,നേഹ ഗിരീഷ്,ഇഷാൻ സനിൽ,തേജസ്‌ കൃഷ്ണ 2022
ന്നാ ജ് ണ്ടാക്ക് (Ndaakkippaatt)തല്ലുമാലവിഷ്ണു വിജയ്വിഷ്ണു വിജയ്,ഷെൻബഗർ രാജ്,മു.രി,സന്തോഷ്‌ ഹരിഹരൻ,ശ്രീരാജ് സഹജൻ,സ്വാതി ദാസ്,ഓസ്റ്റിൻ ഡാൻ,ലുക്ക്മാൻ അവറാൻ,ഗോകുലൻ,ബിനു പപ്പു 2022
ഏയ് പാത്തു (Tupathu)തല്ലുമാലവിഷ്ണു വിജയ്ടോവിനോ തോമസ്,ശക്തിശ്രീ ഗോപാലൻ,വിഷ്ണു വിജയ് 2022
കണ്ണിൽ പെട്ടോളെതല്ലുമാലവിഷ്ണു വിജയ്ഇർഫാനാ ഹമീദ്,വിഷ്ണു വിജയ് 2022
പുതുതായൊരിത് അറിയാനൊരിത്ഇരട്ടജേക്സ് ബിജോയ്ഷഹബാസ് അമൻ 2023
പ്രേമക്കത്ത് പാട്ട്കഠിന കഠോരമീ അണ്ഡകടാഹംഗോവിന്ദ് വസന്തഎഫ് ജഹാൻ 2023
മഴവില്ലിലെഫാലിമിവിഷ്ണു വിജയ്വിഷ്ണു വിജയ് 2023
കരയരുതേഫാലിമിവിഷ്ണു വിജയ്ശക്തിശ്രീ ഗോപാലൻ,വിഷ്ണു വിജയ് 2023
മഞ്ജീരശിഞ്ചിതമേഫാലിമിവിഷ്ണു വിജയ്ആന്റണി ദാസൻ,വിഷ്ണു വിജയ് 2023
ജിൽ ജിൽ ജിൽസുലൈഖ മൻസിൽവിഷ്ണു വിജയ്വിഷ്ണു വിജയ്,വർഷ രഞ്ജിത്ത്,മീര പ്രകാശ് 2023

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
താൻ തനിക്ക് പോന്നവൻതമാശമു.രിഅഭിറാം രാധാകൃഷ്ണൻ 2019

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
വാരിയംകുന്നൻആഷിക് അബു 2021

അസിസ്റ്റന്റ് സംവിധാനം

ക്രിയേറ്റീവ് ഡയറക്ടർ

ചിത്രം കഥ സംവിധാനം വര്‍ഷം
തല്ലുമാലഖാലിദ് റഹ്മാൻ 2022

Music Programmer

തലക്കെട്ട് സംവിധാനം വര്‍ഷം
തമാശഅഷ്റഫ് ഹംസ 2019