മോളി കണ്ണമാലി
Molly Kannamaly
മലയാള ചലച്ചിത്ര നടി. 1963 ഓഗസ്റ്റ് 6 ന് കൊച്ചിയിൽ ജനിച്ചു. മോളി ജോസഫ് എന്നതായിരുന്നു യഥാർത്ഥ നാമം. ചവിട്ടുനാടക കലാകാരിയായാണ് മോളി കണ്ണമാലി തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 2009 ൽ കേരള കഫേ എന്ന ആന്തോളജി സിനിമയിൽ ബ്രിഡ്ജ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മോളി സിനിമയിലേയ്ക്കെത്തുന്നത്. പിന്നീട് അൻവർ, ചാപ്പാകുരിശ്, പുതിയതീരങ്ങൾ, ചാർളി, അമർ അക്ബർ അന്തോണി എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാട് ചിത്രമായ പുതിയതീരങ്ങളാണ് മോളി കണ്ണമാലി ശ്രദ്ധിയ്ക്കപ്പെട്ട ആദ്യ ചിത്രം.
ഏഷ്യാനെറ്റിൽ "സ്ത്രീധനം" എന്ന സീരിയലിലെ ചാളമേരി എന്ന കഥാപാത്രമാണ് മോളി കണ്ണമാലിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. 1999 ൽ കേരള സംഗീത നാടക അക്കാദമി അവാർഡിന് അവർ അർഹയായി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
പുതിയ തീരങ്ങൾ | സത്യൻ അന്തിക്കാട് | 2012 | |
ഭാര്യ അത്ര പോര | അക്കു അക്ബർ | 2013 | |
എജൂക്കേഷൻ ലോണ് | മോനി ശ്രീനിവാസൻ | 2014 | |
ഒരു കൊറിയൻ പടം | സുജിത് എസ് നായർ | 2014 | |
റിംഗ് മാസ്റ്റർ | റാഫി | 2014 | |
കൂതറ | ജോലിക്കാരി | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
ഹോംലി മീൽസ് | മേരി ചേച്ചി | അനൂപ് കണ്ണൻ | 2014 |
അമർ അക്ബർ അന്തോണി | സെൽഫി തള്ള | നാദിർഷാ | 2015 |
ലൗ 24×7 | ശ്രീബാലാ കെ മേനോൻ | 2015 | |
ജസ്റ്റ് മാരീഡ് | സാജൻ ജോണി | 2015 | |
കാന്താരി | ലാലി | അജ്മൽ | 2015 |
ബെൻ | വിപിൻ ആറ്റ്‌ലി | 2015 | |
യൂ ടൂ ബ്രൂട്ടസ് | ഹൈവേ യാത്രക്കാരി | രൂപേഷ് പീതാംബരൻ | 2015 |
അച്ഛാ ദിൻ | മോളി ചേച്ചി | ജി മാർത്താണ്ഡൻ | 2015 |
ഇടി | ഏയ്ഞ്ചൽ മേരി | സാജിദ് യഹിയ | 2016 |
ഒരു മുത്തശ്ശി ഗദ | വേലക്കാരി | ജൂഡ് ആന്തണി ജോസഫ് | 2016 |
ലെച്ച്മി | ബി എൻ ഷജീർ ഷാ | 2017 | |
ഷെർലക് ടോംസ് | കുരുവി താത്തി | ഷാഫി | 2017 |
ഭയാനകം | ജയരാജ് | 2018 | |
കുട്ടനാടൻ മാർപ്പാപ്പ | നാട്ടുകാരി | ശ്രീജിത്ത് വിജയൻ | 2018 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
കാതോരം മൊഴിയാം | ജസ്റ്റ് മാരീഡ് | ഷിജിമോൻ ജനാർദ്ദനൻ | 4 മ്യൂസിക് | 2015 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
മേരാ നാം ഷാജി | നാദിർഷാ | 2019 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
പൂക്കാലം | ഗണേശ് രാജ് | 2023 |