മോഹൻ സിത്താര

Mohan Sithara
Mohan Sithara-Music Director
Date of Birth: 
Saturday, 26 September, 1959
സംഗീതം നല്കിയ ഗാനങ്ങൾ:625
ആലപിച്ച ഗാനങ്ങൾ:14
സംവിധാനം:1
കഥ:1
സംഭാഷണം:1
തിരക്കഥ:1

തൃശൂർ ജില്ലയില്‍ പെരുവല്ലൂർ കല്ലത്തോടിൽ കുമാരന്റെയും ദേവകിയുടെയും മകനായി 1959 ൽ ജനിച്ചു. ദാരിദ്രത്തിനിടയിലും സംഗീതം കൊണ്ട് സമ്പന്നമായ കുട്ടിക്കാലം ആയിരുന്നു മോഹന്റെത്. സ്കൂളില്‍ ചെറു ക്ലാസുകളില്‍ തന്നെ പദ്യങ്ങള്‍ സ്വന്തം ഈണത്തില്‍ ആയിരുന്നു ചൊല്ലിയിരുന്നത്. ഇത് ശ്രദ്ധിച്ച അധ്യാപിക സുനന്ദ ഭായ് ടീച്ചര്‍ ' കോഴി കൂവണ കേട്ടില്ലേ..' എന്നൊരു ഗാനം എഴുതി കൊടുക്കുകയും ആറാം ക്ലാസുകാരന്‍ ആയ മോഹനെകൊണ്ട് ഈണമിട്ട് പാടിപ്പിക്കുകയും ചെയ്തു. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഈ ഗാനം ഇഷ്ടപെടുകയും ചെയ്തു.

ജ്യേഷ്ഠന്‍ സിത്താര്‍ പഠിക്കാന്‍ പോയിരുന്ന കെ ജി സത്താര്‍ എന്ന അധ്യാപകന്‍റെ കീഴില്‍ ഹിന്ദുസ്ഥാനി വയലിന്‍ പഠിക്കാന്‍ വൈകാതെ മോഹനും ചേര്‍ന്നു. വയലിന്‍ നന്നായി വായിച്ചു തുടങ്ങിയതോടെ അധ്യാപകന്‍ തന്‍റെ പരിപാടികള്‍ക്ക് മോഹനേയും കൂട്ടിത്തുടങ്ങി. വയലിനിന്‍റെ കൂടെ കോങ്ഗോ ഡ്രംസും വേദികളില്‍ വായിച്ചിരുന്നു. 12-13 വയസ്സുള്ള ഒരു പയ്യന്‍ സ്റ്റേജില്‍ ഓടിനടന്നു വിവിധ ഉപകരണങ്ങള്‍ വായിക്കുന്നത് കാണികളില്‍ കൗതുകം ജനിപ്പിക്കുകയും അത് വഴി കുടുംബത്തിന് ആശ്വാസമാകുന്ന ചെറിയ വരുമാനം ലഭിക്കുകയും ചെയ്തു.

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ തിരുവനന്തപുരത്തുള്ള തരംഗനിസരി സ്കൂളില്‍ ഇതിനോടകം സിത്താര്‍ അധ്യാപകനായി ജോലി ലഭിച്ച ജ്യേഷ്ഠന്റെ പുറകെ 1977ല്‍ ക്ലാസ്സിക്കല്‍ വയലിന്‍ വിദ്യാര്‍ഥിയായി മോഹനും എത്തിച്ചേര്‍ന്നു. 4 വര്‍ഷത്തെ സംഗീത കോഴ്സ് പൂര്‍ണമായും സൗജന്യമായി പഠിക്കാന്‍ യേശുദാസ് അവസരം നല്‍കി. കഠിനാധ്വാനത്തിലൂടെ സ്വന്തം ബാച്ചിലെ ഏറ്റവും നല്ല വയലിനിസ്റ്റ് ആയി മാറിയ മോഹന്‍ അപ്രതീക്ഷിതമായി അവിടെത്തന്നെ വയലിന്‍ അദ്ധ്യാപകന്‍ ആയി മാറി. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ അടുത്ത് നിന്നും കര്‍ണാടക സംഗീതവും പഠിച്ചെടുത്തു. 1981ല്‍ തരംഗിണി റെകോര്‍ഡിംഗ് സ്റ്റുഡിയോ തിരുവനന്തപുരത്ത് ആരംഭിച്ചതോടെ റിക്കോഡിംഗുകള്‍ക്ക് വയലിന്‍ വായിക്കാനും ദക്ഷിണാമൂര്‍ത്തി സ്വാമി, എം ജി രാധാകൃഷ്ണന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ആലപ്പി രംഗനാഥ് തുടങ്ങിയ സംഗീതസംവിധായകരുടെ സഹായി ആയും ഓര്‍ക്കസ്ട്ര അറേഞ്ചര്‍ ആയുമൊക്കെ പ്രവര്‍ത്തിക്കാനും തുടങ്ങി. ഇതിന്‍റെ ഒപ്പം സിത്താര എന്ന സംഗീത സംഘത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും യേശുദാസ്, ജയചന്ദ്രന്‍ അടക്കമുള്ളവരുടെ ഗാനമേളകള്‍ക്ക് അകമ്പടി സേവിക്കുകയും ചെയ്തു.

സിത്താര സംഘത്തിന്‍റെ പരിപാടികള്‍ക്ക് ഇടയ്ക്ക് മിമിക്രി അവതരിപ്പിക്കാന്‍ വന്നവരില്‍ ഒരാള് പില്‍ക്കാലത്ത് സംവിധായകനായി പ്രസിദ്ധനായ ടി കെ രാജീവ്കുമാര്‍ ആയിരുന്നു. വൈകാതെ നവോദയ പ്രോടക്ഷനില്‍ എത്തിച്ചേര്‍ന്ന രാജീവ്കുമാര്‍ വഴിയാണ് മോഹന്‍ സിത്താരയുടെ ചലച്ചിത്ര പ്രവേശനം. 1986ല്‍ നവോദയ നിര്‍മ്മിച്ച്‌ രഘുനാഥ് പലേരി തിരകഥ എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ ആണ് മോഹന്‍ സിത്താരയുടെ ആദ്യ ചലച്ചിത്രം. സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കണം എന്നൊന്നും അറിയിക്കാതെ ആണ് രാജീവ്കുമാര്‍ മോഹനെ എറണാകുളത്തേക്ക് വരുത്തിയത്. നിര്‍മ്മാതാക്കളെയും സംവിധായകനെയും കണ്ട മോഹനോട് ഒരു താരാട്ട് ഗാനത്തിന് പറ്റിയ ഒരു ഈണം ഉണ്ടാക്കാമോ എന്നാണ് ചോദിച്ചത്. രണ്ട് മനോഹര ഈണങ്ങള്‍ ആണ് മോഹന്‍ അവരെ കേള്പ്പിച്ചത്. അതില്‍ രണ്ടാമത്തെ ഈണം ഇഷ്ടപ്പെട്ടു എന്നും തങ്ങളുടെ സിനിമയില്‍ ഉപയോഗിക്കാന്‍ പോകുന്നു എന്നും പറഞ്ഞപ്പോളാണ് താന്‍ സിനിമാ സംഗീത സംവിധായകന്‍ ആകാന്‍ പോകുന്നു എന്ന കാര്യം അദ്ദേഹം മനസിലാക്കിയത്. ഈ ഈണത്തിലേക്ക് ഇതിലേക്ക് ഒഎന്‍വി വരികള്‍ എഴുതുകയും ജി വേണുഗോപാലിന്റെയും ചിത്രയുടെയും ശബ്ദത്തില്‍ പുറത്ത് വരികയും ചെയ്ത  'രാരീ രാരിരം രാരോ..' വളരെയധികം ശ്രദ്ധ നേടി. (ഇതില്‍ നിരസിക്കപ്പെട്ട ആദ്യ ഈണം ആണ് പില്‍ക്കാലത്ത്‌ കുടുംബപുരാണം എന്ന ചിത്രത്തില്‍ താലോലം താനേ താരാട്ടും എന്ന് തുടങ്ങുന്ന ഗാനമായി മാറിയത്). തന്‍റെ പേരിന്‍റെ കൂടെ സിത്താര എന്ന് കൂടി ചേര്‍ത്ത വിവരം മോഹന്‍ അറിഞ്ഞത്  സിനിമയുടെ പ്രൊമോഷന്‍ വാര്‍ത്തകളിലൂടെയാണ്. വലിയൊരു സംഗീത സംവിധായകന്‍റെ പിറവി ആയിരുന്നു അത്. ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കേണ്ട ചുമതലയും മോഹന്‍റെ ചുമലില്‍ വന്നതും അപ്രതീക്ഷിതമായിട്ടായിരുന്നു എങ്കിലും അവിടെയും അദ്ദേഹം ശോഭിച്ചു.

തൊട്ടടുത്ത വര്ഷം ഇറങ്ങിയ വര്‍ഷങ്ങള്‍ പോയതറിയാതെ  എന്ന ചിത്രത്തിലെ 'ഇല കൊഴിയും ശിശിരത്തില്‍' മികച്ച രീതില്‍ സ്വീകരികപെട്ടതോടെ കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു തുടങ്ങി. ലളിതവും ഫോക്ക് സ്പര്‍ഷവുമുള്ള ഈണങ്ങള്‍ ആയിരുന്നു മോഹന്‍ സിത്താര ഗാനങ്ങളുടെ സവിശേഷത. ചാണക്ക്യന്‍, ഹിസ്‌ ഹൈനസ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം ശ്രദ്ധിക്കപെട്ടതോടെ തിരക്ക് വര്‍ദ്ധിച്ചു. വന്‍ താരനിരകള്‍ ഇല്ലാത്ത ചെറിയ കുടുംബ - ഹാസ്യ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് 90കളില്‍ മോഹന്‍ സിത്താര കൂടുതലായും പ്രവര്‍ത്തിച്ചത്. 90കളുടെ അവസാനത്തോടെ ദീപസ്തംഭം മഹാശ്ചര്യം, മഴവില്ല്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ എല്ലാം വലിയരീതിയില്‍ സ്വീകരികപെട്ടതോടെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകന്‍ ആയി മാറി. രണ്ടായിരങ്ങളുടെ പാതി വരെ അത് തുടരുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ആണ് വിധു പ്രതാപ്, ജോത്സ്ന, അഫ്സല്‍, ഫ്രാങ്കോ തുടങ്ങി ഒരുപിടി പുതുമുഖ ഗായകരെ വെച്ച് പുതുതലമുറയ്ക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള ഗാനങ്ങള്‍ ചെയ്തു മോഹന്‍ സിത്താര തരംഗം തീര്‍ത്തത്.

മൂന്നര പതിറ്റാണ്ടായി മലയാള സിനിമയില്‍ സജീവമായി തുടരുന്ന മോഹന്‍ സിത്താര ഇരുന്നൂറിനടുത്ത് സിനിമകള്‍ക്ക്‌ വേണ്ടി 700ല്‍ അധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. സൂഫി പറഞ്ഞ കഥ എന്നാ ചിത്രത്തിലെ ' തിക്കിനി കോലായ..' എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

മകന്‍ വിഷ്ണു മോഹന്‍ സിത്താരയും അച്ഛന്റെ വഴി പിന്തുടര്‍ന്ന് സിനിമയില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിക്കുന്നു.

 

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഐ ആം സോറിമോഹൻ സിത്താര 2021

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സായംസന്ധ്യജോഷി 1986
നഗരം ഗ്രാമത്തിലെ പാട്ടുകാരൻഎം എ നിഷാദ് 2007
മലയാളി സംവിധായകൻസി എസ് സുധീഷ് 2009

കഥ

ചിത്രം സംവിധാനം വര്‍ഷം
ഐ ആം സോറിമോഹൻ സിത്താര 2021

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഐ ആം സോറിമോഹൻ സിത്താര 2021

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഐ ആം സോറിമോഹൻ സിത്താര 2021

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഐ ആം സോറിമോഹൻ സിത്താര 2021

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഇന്നു മുഴുവൻചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമിചങ്ങമ്പുഴമോഹൻ സിത്താര 1994
മലയപ്പുലയനാചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമിചങ്ങമ്പുഴമോഹൻ സിത്താര 1994
ബംഗരാ ബംഗരാസുഖവാസംഭരണിക്കാവ് ശിവകുമാർമോഹൻ സിത്താര 1996
പ്രണയകവിതകൾ ലഹരിസഹയാത്രികയ്ക്ക് സ്നേഹപൂർവംഎസ് രമേശൻ നായർമോഹൻ സിത്താര 2000
മുണ്ടകൻ പാടത്ത്നളചരിതം നാലാം ദിവസംയൂസഫലി കേച്ചേരിമോഹൻ സിത്താര 2001
ഒരു മഴപ്പക്ഷി പാടുന്നുകുബേരൻഗിരീഷ് പുത്തഞ്ചേരിമോഹൻ സിത്താര 2002
കുറുകുഴൽനഗരംഗിരീഷ് പുത്തഞ്ചേരിമോഹൻ സിത്താര 2007
നേരം പോയ്‌ഷേക്സ്പിയർ എം എ മലയാളംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമോഹൻ സിത്താര 2008
പൊന്നുരുളി മേലേ (D)മലയാളിഅനിൽ പനച്ചൂരാൻമോഹൻ സിത്താര 2009
പൊന്നുരുളി മേലേമലയാളിഅനിൽ പനച്ചൂരാൻമോഹൻ സിത്താര 2009
അന്തിക്ക് മാനത്ത്കയംവിജു രാമചന്ദ്രൻമോഹൻ സിത്താര 2011
ഇക്കണ്ട കാടും മേടുംകയംവിജു രാമചന്ദ്രൻമോഹൻ സിത്താര 2011
കടും തുടിമുല്ലമൊട്ടും മുന്തിരിച്ചാറുംകൈതപ്രം,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമോഹൻ സിത്താര 2012
തന്നക്കം താരോ തന്നക്കം താരോബ്രേക്കിങ് ന്യൂസ് ലൈവ്പ്രേംദാസ് ഇരുവള്ളൂർമോഹൻ സിത്താര 2013

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ആത്മാവും തേങ്ങിവെള്ളിപ്പറവകൾകോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടികെ ജെ യേശുദാസ്
പൊന്നൊലീവിൻ പൂത്തഒന്നു മുതൽ പൂജ്യം വരെഒ എൻ വി കുറുപ്പ്ജി വേണുഗോപാൽ 1986
പൊന്നും തിങ്കൾ പോറ്റും - Mഒന്നു മുതൽ പൂജ്യം വരെഒ എൻ വി കുറുപ്പ്ജി വേണുഗോപാൽ 1986
പൊന്നും തിങ്കള്‍ പോറ്റും - Fഒന്നു മുതൽ പൂജ്യം വരെഒ എൻ വി കുറുപ്പ്കെ എസ് ചിത്ര 1986
രാരി രാരിരം രാരോഒന്നു മുതൽ പൂജ്യം വരെഒ എൻ വി കുറുപ്പ്ജി വേണുഗോപാൽ,കെ എസ് ചിത്ര 1986
ഇലകൊഴിയും ശിശിരത്തില്‍ - Fവർഷങ്ങൾ പോയതറിയാതെകോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടികെ എസ് ചിത്ര 1987
ആ ഗാനം ഓർമ്മകളായിവർഷങ്ങൾ പോയതറിയാതെകോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടികെ ജെ യേശുദാസ് 1987
ആനന്ദപ്പൂമുത്തേവർഷങ്ങൾ പോയതറിയാതെകോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടികെ എസ് ചിത്ര 1987
ഇല കൊഴിയും ശിശിരത്തിൽവർഷങ്ങൾ പോയതറിയാതെകോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടികെ ജെ യേശുദാസ്മിശ്രശിവരഞ്ജിനി 1987
ഈണം മറന്ന കാറ്റേഈണം മറന്ന കാറ്റ്ബിച്ചു തിരുമലകെ എസ് ചിത്ര 1987
പൊന്നും തേരിലെന്നും - Fഈണം മറന്ന കാറ്റ്ബിച്ചു തിരുമലആർ ഉഷ 1987
പൊന്നും തേരിലെന്നും - Mഈണം മറന്ന കാറ്റ്ബിച്ചു തിരുമലകെ ജെ യേശുദാസ് 1987
സുന്ദരിയാമവള്‍ ഉള്ളിന്റെയുള്ളില്‍മിഴിയിതളിൽ കണ്ണീരുമായിപ്രകാശ് കോളേരികെ എസ് ചിത്ര 1987
കിള്ളെടീ കൊളുന്തുകള്‍ആലിലക്കുരുവികൾബിച്ചു തിരുമലജി വേണുഗോപാൽ,കെ എസ് ചിത്ര 1988
ആയിരം മൗനങ്ങള്‍ക്കുള്ളില്‍ആലിലക്കുരുവികൾബിച്ചു തിരുമലകെ ജെ യേശുദാസ് 1988
മനസ്സേ ശാന്തമാകൂആലിലക്കുരുവികൾബിച്ചു തിരുമലജി വേണുഗോപാൽ 1988
താലോലം താനേ താരാട്ടുംകുടുംബപുരാണംകൈതപ്രംകെ എസ് ചിത്രപീലു 1988
നിദ്ര വീണുടയും രാവില്‍മാമലകൾക്കപ്പുറത്ത്അലി അക്ബർകെ ജെ യേശുദാസ് 1988
വള നല്ല കുപ്പിവള - Mമാമലകൾക്കപ്പുറത്ത്അലി അക്ബർകെ ജെ യേശുദാസ് 1988
ഉച്ചാല് തിറമലവാമാമലകൾക്കപ്പുറത്ത്ടി സി ജോൺകെ ജെ യേശുദാസ്,സിന്ധുദേവി 1988

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
കരുണരൂപേഷ് 2022
ഒരു പക്കാ നാടൻ പ്രേമംവിനോദ് നെട്ടത്താണി 2022
കണ്ണാടിഎ ജി രാജൻ 2022
സിനിമ @ പി ഡബ്യൂ ഡി റസ്റ്റ്‌ ഹൗസ്വി വി സന്തോഷ്‌ 2015
മാതൃവന്ദനംഎം കെ ദേവരാജൻ 2015
കളർ ബലൂണ്‍സുഭാഷ് തിരുവില്വാമല 2014
ആട്ടക്കഥകണ്ണൻ പെരുമുടിയൂർ 2013
പൊട്ടാസ് ബോംബ്സുരേഷ് അച്ചൂസ് 2013
ഏഴാം സൂര്യൻജ്ഞാനശീലൻ 2012
മുല്ലമൊട്ടും മുന്തിരിച്ചാറുംഅനീഷ് അൻവർ 2012
ആത്മകഥപി ജി പ്രേംലാൽ 2010
സകുടുംബം ശ്യാമളരാധാകൃഷ്ണൻ മംഗലത്ത് 2010
ഇങ്ങനെയും ഒരാൾകബീർ റാവുത്തർ 2010
ഭ്രമരംബ്ലെസ്സി 2009
ഇവർ വിവാഹിതരായാൽസജി സുരേന്ദ്രൻ 2009
ശുദ്ധരിൽ ശുദ്ധൻജയരാജ് വിജയ് 2009
ലൗ ഇൻ സിംഗപ്പോർ (2009)റാഫി - മെക്കാർട്ടിൻ 2009
മായാ ബസാർതോമസ് കെ സെബാസ്റ്റ്യൻ 2008
വീരാളിപ്പട്ട്കുക്കു സുരേന്ദ്രൻ 2007
പൈലറ്റ്സ്രാജീവ് അഞ്ചൽ 2000

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കാട്ടുചെമ്പകംവിനയൻ 2002

Music Programmer

തലക്കെട്ട് സംവിധാനം വര്‍ഷം
പണ്ടു പണ്ടൊരു രാജകുമാരിവിജി തമ്പി 1992
Submitted 16 years 1 month ago bymrriyad.
Contributors: 
Contribution
https://www.facebook.com/groups/m3dbteam/permalink/1587697101288868/