മോഹൻ ശർമ്മ

Mohan Sharma
Mohan Sharma
Date of Birth: 
ചൊവ്വ, 16 November, 1948
ആലപിച്ച ഗാനങ്ങൾ:6
സംവിധാനം:1
കഥ:1
സംഭാഷണം:1
തിരക്കഥ:1

മലയാള ചലച്ചിത്ര നടൻ.  1948 നവംബർ 16ന് തത്തമംഗലത്ത് ജനിച്ചു. തത്തമംഗലത്തും ചിറ്റൂരുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സ്ക്കൂൾ വിദ്യാഭ്യാസം.  അതിനുശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ അദ്ദേഹം ബിരുദമെടുത്തു. ദക്ഷിണേന്ത്യയിൽനിന്നും അഭിനയത്തിൽ ബിരുദമെടുത്ത ആദ്യ വ്യക്തിയാണ് മോഹൻശർമ്മ. പഠിത്തം കഴിഞ്ഞതിനുശേഷമാണ് മോഹൻ സിനിമയിലേയ്ക്കെത്തുന്നത്. 1972 ൽ പി എൻ മേനോൻ സംവിധാനം ചെയ്തപണിമുടക്ക് ആയിരുന്നു മോഹൻ ശർമ്മ അഭിനയിച്ച ആദ്യ സിനിമ.

 തുടർന്ന് എ വിൻസന്റ് സംവിധാനം ചെയ്ത ചെണ്ട എന്നിവയുൾപ്പെടെ കുറച്ചു സിനിമകളിൽ അഭിനയിച്ചതിനുശേഷം 1974 ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചട്ടക്കാരി എന്ന സിനിമയിൽ നായകനായി. പിന്നീട് നെല്ല്, പ്രയാണം എന്നിവയുൾപ്പെടെ ചില സിനിമകളിൽ കൂടി നായകനായോ നായക തുല്യമായ കഥാപാത്രങ്ങളായോ അദ്ദേഹം അഭിനയിച്ചു. 1985 വരെ സിനിമകളിൽ മോഹൻ ശർമ്മ സജീവമായിരുന്നു. പിന്നീട് സിനിമയിൽ നിന്നും പിന്മാറിയ അദ്ദേഹം വലിയൊരു ഇടവേളയ്ക്കുശേഷം 2000 ത്തിൽ ദാദാ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്.

മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും മോഹൻ ശർമ്മ അഭിനയിച്ചിട്ടുണ്ട്. ഇരുപതോളം തമിഴ് ചിത്രങ്ങളിലും നാല് ഹിന്ദി ചിത്രങ്ങളിലും ചില തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1983 ൽ ബന്ധം എന്ന സിനിമ നിർമ്മിച്ചുകൊണ്ട് അദ്ദേഹം സിനിമാ നിർമ്മാണത്തിലേയ്ക്കും കടന്നു. തുടർന്ന് രണ്ടു സിനിമകൾ കൂടി നിർമ്മിച്ചു. 2012 ൽ മോഹൻ ശർമ്മ മലയാളത്തിലും തമിഴിലുമായി ഒരു സിനിമ സംവിധാനം ചെയ്തു. ഗ്രാമം എന്ന ആ സിനിമയുടെ കഥ, തിരക്കഥ എന്നിവ രചിച്ചതും അദ്ദേഹം തന്നെയായിരുന്നു. കൂടാതെ ഗ്രാമത്തിന്റെ നിർമ്മാതാവും മോഹൻ ശർമ്മയായിരുന്നു. നല്ലൊരു ഗായകൻ കൂടിയായ മോഹൻ ശർമ്മ വിവിധ സിനിമകളിലായി ഏഴു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

മൂന്നു പ്രാവശ്യം നാഷണൽ ഫിലിം ജൂറി മെംബറും ഒരിയ്ക്കൽ ഇന്ത്യൻ പനോരമ ജൂറി മെംബറും ആയി ഇരുന്നിട്ടുണ്ട്. ചട്ടക്കാരി എന്ന സിനിമയിൽ തന്റെ നായികയായി അഭിനയിച്ച ലക്ഷ്മിയെയാണ് മോഹൻ ശർമ്മ വിവാഹം ചെയ്തത്. 1975 ലായിരുന്നു അവരുടെ വിവാഹം.1980 ൽ അവർ വിവാഹ മോചനം നേടി. അതിനുശേഷം 1982 ൽ അദ്ദേഹം വീണ്ടും വിവാഹിതനായി. ശാന്തിയാണ് മോഹൻ ശർമ്മയുടെ ഭാര്യ.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഗ്രാമംമോഹൻ ശർമ്മ 2012

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പണിമുടക്ക് വേണുപി എൻ മേനോൻ 1972
ചെണ്ടഎ വിൻസന്റ് 1973
ജീവിക്കാൻ മറന്നു പോയ സ്ത്രീകെ എസ് സേതുമാധവൻ 1974
നെല്ല് മല്ലൻരാമു കാര്യാട്ട് 1974
അശ്വതിജേസി 1974
മിസ്റ്റർ സുന്ദരിഡോക്ടർ വാസൻ 1974
ചട്ടക്കാരി ശശികെ എസ് സേതുമാധവൻ 1974
ചന്ദ്രകാന്തം കൃഷ്ണൻ കുട്ടിശ്രീകുമാരൻ തമ്പി 1974
രാഗംഎ ഭീം സിംഗ് 1975
തോമാശ്ലീഹ തോമസ്പി എ തോമസ് 1975
ചലനം ഫാദർ സിറിയക്എൻ ആർ പിള്ള 1975
ചുവന്ന സന്ധ്യകൾ ശിവൻകെ എസ് സേതുമാധവൻ 1975
പ്രയാണം അരവിന്ദൻഭരതൻ 1975
പ്രിയംവദകെ എസ് സേതുമാധവൻ 1976
സർവ്വേക്കല്ല്തോപ്പിൽ ഭാസി 1976
പാൽക്കടൽടി കെ പ്രസാദ് 1976
മിസ്സിതോപ്പിൽ ഭാസി 1976
തീക്കനൽമധു 1976
മുത്ത്എൻ എൻ പിഷാരടി 1976
ഞാവല്‍പ്പഴങ്ങൾപി എം എ അസീസ് 1976

കഥ

ചിത്രം സംവിധാനം വര്‍ഷം
ഗ്രാമംമോഹൻ ശർമ്മ 2012

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഗ്രാമംമോഹൻ ശർമ്മ 2012

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഗ്രാമംമോഹൻ ശർമ്മ 2012

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മുന്നില്‍ ഞാണിന്മേലേറി ചാഞ്ചാടുംബന്ധംബിച്ചു തിരുമലശ്യാം 1983
ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍ബന്ധംബിച്ചു തിരുമലശ്യാം 1983
എന്നോമൽ സോദരിഇവിടെ തുടങ്ങുന്നുപൂവച്ചൽ ഖാദർജോൺസൺ 1984
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പംഇവിടെ തുടങ്ങുന്നുപൂവച്ചൽ ഖാദർജോൺസൺ 1984
നീയെന്റെ ജീവനാണോമലേഇവിടെ തുടങ്ങുന്നുപൂവച്ചൽ ഖാദർജോൺസൺ 1984
ഏതോ സ്വപ്നം പോലേഇവിടെ തുടങ്ങുന്നുപൂവച്ചൽ ഖാദർജോൺസൺ 1984