മാസ്റ്റർ വിമൽ

Master Vimal

തെലുങ്ക് ആക്റ്ററാണ്. ബേബി സംവിധാനം ചെയ്ത അമൃതഗീതം എന്ന  സിനിമയിലൂടെ ബാലതാരമായി മലയാളത്തിലെത്തി. അതിനു ശേഷം ഏറെ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ആരൂഡത്തിലേയും അനുബന്ധത്തിലെയും അഭിനയത്തിന് ബാലനടനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടി.  2014ൽ ഐ‌വി ശശിതന്നെ സംവിധാനം നിർവ്വഹിക്കുന്ന അനുവാദമില്ലാതെ എന്ന സിനിമയിലൂടെ വീണ്ടൂം നായകനായി രംഗത്ത് വരാൻ തയ്യാറെടുത്തെങ്കിലും ചിത്രം സാങ്കേതികകാരണങ്ങളാൽ മുടങ്ങി.  മദ്രാസ് ലയോള കോളേജിൽ നിന്നും ബി.കോം ബിരുദം നേടിയ ശേഷമാണ് വീണ്ടും രംഗത്തേക്ക് വന്നത്. നക്ഷത്രക്കൂടാരമാണ് വിമൽ അഭിനയിച്ച ഒടുവിലത്തെ മലയാള സിനിമ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അമൃതഗീതം ഉണ്ണികൃഷ്ണൻബേബി 1982
കക്ക മാത്തുക്കുട്ടിപി എൻ സുന്ദരം 1982
ആരൂഢം രാജേഷ് (ഉണ്ണി)ഐ വി ശശി 1983
ആധിപത്യം അജയൻശ്രീകുമാരൻ തമ്പി 1983
ആട്ടക്കലാശം സജിമോൻജെ ശശികുമാർ 1983
യുദ്ധംജെ ശശികുമാർ 1983
നാണയം രാജുവിൻ്റെ ബാല്യംഐ വി ശശി 1983
ഇവിടെ ഇങ്ങനെജോഷി 1984
മനസ്സറിയാതെ ബിജുമോൻസോമൻ അമ്പാട്ട് 1984
അനുബന്ധം ഹരിഐ വി ശശി 1985
ചൂടാത്ത പൂക്കൾ വിനോദ്എം എസ് ബേബി 1985
എന്റെ കാണാക്കുയിൽജെ ശശികുമാർ 1985
അകലങ്ങളിൽ ബാബുമോൻജെ ശശികുമാർ 1986
ഈ കൈകളിൽകെ മധു 1986
ഇലഞ്ഞിപ്പൂക്കൾസന്ധ്യാ മോഹൻ 1986
കുഞ്ഞാറ്റക്കിളികൾജെ ശശികുമാർ 1986
ഉണ്ണികളേ ഒരു കഥ പറയാംകമൽ 1987
ഡെയ്സി പ്രദീപിൻ്റെ ബാല്യംപ്രതാപ് പോത്തൻ 1988
Submitted 11 years 4 months ago byAchinthya.