മഖ്ബൂൽ സൽമാൻ
മലയാള ചലച്ചിത്ര നടൻ. കോട്ടയം ജില്ലയിലെ വൈക്കത്ത് ഇബ്രാഹിം കുട്ടിയുടെയും സമീനയുടെയും മകനായി ജനിച്ചു. പ്രശസ്ത നടൻ മമ്മൂട്ടിയുടെ സഹോദരനും സിനിമ,ടെലിവിഷൻ നടനുമാണ് ഇബ്രാഹിം കുട്ടി. ലേബർ ഇന്ത്യ ഗോകുലം പബ്ലിക്ക് സ്കൂളിലായിരുന്നു മക്ബൂലിന്റെ പ്രാഥമിക വിദ്യാഭ്യാസം. ബാംഗ്ലൂർ ഓക്സ്ഫോർഡ് കോളേജിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടി. സ്ക്കൂൾ പഠനകാലത്തുതന്നെ അഭിനയത്തോട് താത്പര്യമുള്ളയാളായിരുന്നു മക്ബൂൽ സൽമാൻ. വിദ്യാഭ്യാസത്തിനു ശേഷം മക്ബൂൽ സിനിമയിലേയ്ക്ക് ചുവടുവെച്ചു.
രഞ്ജ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മക്ബൂലിന് ആദ്യം അവസരം ലഭിച്ചതെങ്കിലും ആ സിനിമ നടന്നില്ല. പിന്നീട് ഫാസിൽ സംവിധാനം ചെയ്തലിവിംഗ് ടുഗദർ എന്ന സിനിമയിൽ ശ്രമിച്ചുവെങ്കിലും അതിൽ നിന്നും അദ്ദേഹം തഴയപ്പെട്ടു. അതിനുശേഷം എ കെ.സാജൻ സംവിധാനം ചെയ്ത അസുരവിത്ത് എന്ന സിനിമയിൽ നല്ലൊരു വേഷം ലഭിച്ചു. ആ സിനിമയിലെ മക്ബൂലിന്റെ അഭിനയം പ്രശംസ പിടിച്ചുപറ്റി. തുടർന്ന് അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനി എന്ന ചിത്രത്തിൽ നായകനായി. പിന്നീട് ദുൽഖർ സൽമാനോടൊപ്പം സെക്കന്റ്ഷൊ- യിൽ അഭിനയിച്ചു. മാസ്റ്റർപീസ്, അബ്രഹാമിന്റെ സന്തതികൾ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ മക്ബൂൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മഖ്ബൂലിന്റെ ബ്ലോഗ് : http://maqboolsalmaan.blogspot.com/
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അസുരവിത്ത് | മാസി (ഡോണിന്റെ സുഹൃത്ത്) | എ കെ സാജന്‍ | 2012 |
മാറ്റിനി | നജീബ് | അനീഷ് ഉപാസന | 2012 |
ഒരു കൊറിയൻ പടം | കിഷോർ | സുജിത് എസ് നായർ | 2014 |
പറയാൻ ബാക്കിവെച്ചത് | കരീം | 2014 | |
ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല | എബി കുരിശിങ്കൽ | ശ്രീജിത് സുകുമാരൻ | 2014 |
ഡേ നൈറ്റ് ഗെയിം | അർജുൻ | ഷിബു പ്രഭാകർ | 2014 |
കേരള ടുഡേ | മുന്ന | കപിൽ ചാഴൂർ | 2015 |
തൗസന്റ് | എ ആർ സി നായർ | 2015 | |
വൺ ഡേ | അനിൽ മേനോൻ | സുനിൽ വി പണിക്കർ | 2015 |
പോയ് മറഞ്ഞു പറയാതെ | ജോ | മാർട്ടിൻ സി ജോസഫ് | 2016 |
അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ | സെന്നൻ പള്ളാശ്ശേരി | 2016 | |
പച്ചക്കള്ളം | പ്രശാന്ത് മാമ്പുള്ളി | 2016 | |
ദൂരം | മനു കണ്ണന്താനം | 2016 | |
കസബ | ജഗൻ മേനോൻ | നിതിൻ രഞ്ജി പണിക്കർ | 2016 |
മാസ്റ്റർപീസ് | മഹേഷ് രാമൻ | അജയ് വാസുദേവ് | 2017 |
അബ്രഹാമിന്റെ സന്തതികൾ | അരുൺ | ഷാജി പാടൂർ | 2018 |
മാഫി ഡോണ | പോളി വടക്കൻ | 2019 | |
ഉടയോൾ | മിധുൻ ബോസ് | 2020 | |
കാതൽ നേരം | നിസ്സാം അറക്കൽ | 2021 | |
കിർക്കൻ | ജോഷ് | 2023 |