മനോജ്‌ ഗിന്നസ്

Manoj Guinnes
മനോജ്‌
ഗിന്നസ് മനോജ്‌

ചോതിയുടെയും കാർത്ത്യായിനിയുടെയും മകനായി എറണാംകുളം ജില്ലയിലെ കരിമുകളിൽ ജനിച്ചു. അമ്പലമുഗൾ ഗവണ്മെന്റ് ഹൈസ്‌കൂളിലായിരുന്നു പഠനം. കോളജ് പഠനം ആലുവയിലെ അൽ അമീൻ കോളേജിലായിരുന്നു പഠനം. സ്‌കൂൾ - കോളജ് കാലഘട്ടത്തിൽതന്നെ മിമിക്രിയിൽ സജീവമായിരുന്നു മനോജ്..

കൊച്ചിൻ സെഞ്ച്വറിലായിരുന്നു മിമിക്രി കലാകാരൻ എന്ന നിലയിൽ മനോജിന്റെ തുടക്കം. അതിനുശേഷം കൊച്ചിൻ ഗിന്നസിൽ അംഗമായി. നിരവധി വേദികളിൽ ഗിന്നസിനോടൊപ്പം മനോജ് മിമിക്രി അവതരിപ്പിച്ചു. കൊച്ചിൻ ഗിന്നസിൽ നിന്നാണ് മനോജിന്  പേരിനൊപ്പം ഗിന്നസ് എന്ന പേരുകൂടി ലഭിച്ചത്. കൊച്ചിൻ ഗിന്നസിൽ കുറേവർഷത്തെ പ്രവർത്തനത്തിനുശേഷം മനോജ് സ്വന്തമായി ഒരു മിമിക്രി ട്രൂപ്പിന് രൂപം കൊടുത്തു. നവോദയ എന്നായിരുന്നു പേര്.  ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ സിനിമാലയിൽ അഭിനയിക്കുകയും സ്കിറ്റ് എഴുതുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലും അംഗമായിരുന്നു അദ്ദേഹം. 

2015 -ലാണ് മനോജ് സിനിമയിലെത്തുന്നത്. മൈ ഗോഡ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ വർഷം തന്നെ ചോക്കളേറ്റ്നസ്രാണി എന്ന ചിത്രങ്ങളിലും അഭിനയിച്ചു. ഇരുപതോളം സിനിമകളിൽ മനോജ് ഗിന്നസ് അഭിനയിച്ചിട്ടുണ്ട്.

മനോജ് ഗിന്നസിന്റെ ഭാര്യ ശ്രുതി. ഒരു മകൻ ഇഷാൻ.
 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചോക്ലേറ്റ്ഷാഫി 2007
നസ്രാണിജോഷി 2007
മൈ ഗോഡ്എം മോഹനൻ 2015
അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ രാഹുൽഅജിത്ത് പൂജപ്പുര 2016
ഒരു മുത്തശ്ശി ഗദ യോയക്കിജൂഡ് ആന്തണി ജോസഫ് 2016
കവി ഉദ്ദേശിച്ചത് ? വാൽ 1പി എം തോമസ് കുട്ടി,ലിജു തോമസ് 2016
കാപ്പുചിനോനൗഷാദ് 2017
ചക്കര മാവിൻ കൊമ്പത്ത് കവി ശശിടോണി ചിറ്റേട്ടുകളം 2017
പ്രേതം ഉണ്ട് സൂക്ഷിക്കുകമുഹമ്മദ് അലി,ഷഫീർ ഖാൻ 2017
ലഡു ലൗലേഷ്അരുണ്‍ ജോർജ്ജ് കെ ഡേവിഡ് 2018
ക്വീൻഡിജോ ജോസ് ആന്റണി 2018
ചാർമിനാർഅജിത്‌ സി ലോകേഷ് 2018
ജംഗിൾ.Comഅരുൺ നിശ്ചൽ 2018
മോഹൻലാൽസാജിദ് യഹിയ 2018
വിശുദ്ധ പുസ്തകംഷാബു ഉസ്മാൻ 2019
ആദ്യരാത്രിജിബു ജേക്കബ് 2019
മാസ്ക്ക്സുനിൽ ഹനീഫ് 2019
ഭയംഅജിത്ത് 2019
പ്രകാശന്റെ മെട്രോഹസീന സുനീർ 2019
കബീറിന്റെ ദിവസങ്ങൾശരത് ചന്ദ്രൻ 2020