മണികാന്ത് കദ്രി

Manikanth Kadri
സംഗീതം നല്കിയ ഗാനങ്ങൾ:5

( സംഗീത സംവിധായകൻ) പ്രശസ്ത് സാക്സഫോണിസ്റ്റ് കദ്രി ഗോപാൽനാഥിന്റെ മകൻ. നിരവധി ഫ്യൂഷനുകൾ കമ്പോസ് ചെയ്തിട്ടുണ്ട്. തമിഴ് - തെലുങ്ക് - കന്നഡ സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. അഞ്ഞൂറിൽ‌പ്പരം പരസ്യ ജിങ്കിളുകളും നിരവധി ഡിവോഷണൽ ആൽബങ്ങളും ചെയ്തിട്ടുണ്ട്. മലയാള സിനിമാ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത “അന്നും മഴയായിരുന്നു” എന്ന ടെലി സിനിമക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ചെയ്തു. ബി ഉണ്ണികൃഷ്ണന്റെ ആദ്യ സിനിമയായ “സ്മാർട്ട് സിറ്റി”യാണ് മണികാന്ത് കദ്രി ആദ്യമായി സംഗീത സംവിധാനം ചെയ്ത മലയാള സിനിമ. തുടർന്ന് ബിജു വർക്കി സംവിധാനം ചെയ്ത “ഓറഞ്ച്” എന്ന സിനിമയിൽ സംഗീത സംവിധാനം ചെയ്തു.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നീലക്കുറുഞ്ഞി പൂത്തസ്മാർട്ട് സിറ്റിഷിബു ചക്രവർത്തികാർത്തിക്,സുജാത മോഹൻ 2006
രാത്രികൾ മദനസ്മാർട്ട് സിറ്റിഷിബു ചക്രവർത്തിസയനോര ഫിലിപ്പ് 2006
ഒരു റോസാപ്പൂവിന്നൊളികണ്ണുള്ളിൽഓറഞ്ച്റഫീക്ക് അഹമ്മദ്ബെന്നി ദയാൽ 2012
നീർപളുങ്കുമിഴി ചിമ്മിഓറഞ്ച്റഫീക്ക് അഹമ്മദ്വിനീത് ശ്രീനിവാസൻ,ശ്വേത മോഹൻ 2012
തിങ്കൾ തോളത്തോ മണ്ണിൻ മാറത്തോഓറഞ്ച്റഫീക്ക് അഹമ്മദ്കാർത്തിക് 2012
Submitted 13 years 1 month ago bynanz.