എം ഒ ദേവസ്യ

M O Devasya
Date of Death: 
തിങ്കൾ, 14 January, 2008

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് കണ്ണാടിയിൽ, മാലിത്തറ വീട്ടിൽ ഓസേഫ് ചെറിയാൻ്റെയും ക്ലാരയുടെയും മകനായി ജനിച്ചു.
    1960 ൽ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിൽ മേക്കപ്പ്മാനായ കെ.വേലപ്പൻ്റെ സഹായിയായി സിനിമയിലെത്തിയ എം.ഒ.ദേവസ്യ, പിന്നിട്  ഒട്ടേറെചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം അസിസ്റ്റൻ്റായി പ്രവർത്തിച്ചു. അവയിലേറെയും ഉദയായുടെ ചിത്രങ്ങളായിരുന്നു. 
    പി.എൻ.കൃഷ്ണൻ, കെ.വി. ഭാസ്കരൻ, എം.എസ്. നാരായണൻ തുടങ്ങിയവരോടൊപ്പവും ചമയസഹായിയായി പ്രവർത്തിച്ചിട്ടുള്ള ദേവസ്യ സ്വതന്ത്ര മേക്കപ്പ്മാൻ ആവുന്നത്1971ലെ ഒരു പെണ്ണിൻ്റെ കഥ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് നിരവധി സിനിമകളിൽ ചമയവിഭാഗം കൈകാര്യം ചെയ്ത ഇദ്ദേഹം, പിൽക്കാലത്ത് മലയാള സിനിമയിൽ ഏറ്റവുമധികം തിരക്കുള്ള മേക്കപ്പ്മാനായും മാറി. ഐ.വി. ശശിയുടെ ഒട്ടുമിക്ക ചിത്രങ്ങൾക്കും ചമയം നിർവ്വഹിച്ചിരുന്നത് എം.ഒ.ദേവസ്യയായിരുന്നു. 
    മേക്കപ്പിനു പുറമേ അഭിനയത്തിലും കഴിവു തെളിയിച്ചിട്ടുള്ള ഇദ്ദേഹം, ബോബനും മോളിയും, മരം, അഭിനന്ദനം, ഉണരൂ തുടങ്ങി ഒട്ടേറെ സിനിമകളിൽ വേഷമിട്ടു.  1988ൽ ഇറങ്ങിയ 'ജന്മശത്രു' എന്ന ചിത്രം നിർമ്മിക്കുകയും I993ലെ ഗാന്ധാരി എന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാവുകയും ചെയ്തിട്ടുണ്ട്. 
    കുട്ടിയമ്മയാണ് എം.ഒ.ദേവസ്യയുടെ ഭാര്യ. ഇദ്ദേഹത്തിൻ്റെ മകനായ ജോർജ്ജ്, പ്രശസ്ത നടൻ മമ്മൂട്ടിയുടെ പേഴ്സണൽ മേക്കപ്പ്മാനും സിനിമാനിർമ്മാതാവുമാണ്..
    നാല്പത് വർഷത്തോളം മലയാളസിനിമയിൽ ചമയരംഗത്ത് നിറഞ്ഞു നിന്നിരുന്ന എം.ഒ. ദേവസ്യ  2008 ജനുവരി 14 ന്  അന്തരിച്ചു. 2007 ൽ പുറത്തിറങ്ങിയ പായുംപുലി എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അഭയം സപ്ളയർ കുട്ടപ്പൻരാമു കാര്യാട്ട് 1970
വിവാഹം സ്വർഗ്ഗത്തിൽജെ ഡി തോട്ടാൻ 1970
ബോബനും മോളിയുംജെ ശശികുമാർ 1971
മരംയൂസഫലി കേച്ചേരി 1973
കന്യാകുമാരികെ എസ് സേതുമാധവൻ 1974
വിഷ്ണുവിജയംഎൻ ശങ്കരൻ നായർ 1974
അഭിനന്ദനം കുഞ്ഞുവറീത്ഐ വി ശശി 1976
അയൽക്കാരിഐ വി ശശി 1976
ആനന്ദം പരമാനന്ദംഐ വി ശശി 1977
അഭിനിവേശംഐ വി ശശി 1977
ഊഞ്ഞാൽഐ വി ശശി 1977
ഇതാ ഒരു മനുഷ്യൻഐ വി ശശി 1978
അവൾക്കു മരണമില്ലമേലാറ്റൂർ രവി വർമ്മ 1978
ആറാട്ട്ഐ വി ശശി 1979
അങ്ങാടി തൊഴിലാളിഐ വി ശശി 1980
നായാട്ട് അബ്ദുള്ളയുടെ സഹായിശ്രീകുമാരൻ തമ്പി 1980
അഹിംസ മദ്യപാനിഐ വി ശശി 1981
ഈനാട് പാർട്ടി പ്രവർത്തകൻഐ വി ശശി 1982
ആദർശം വേലുപ്പിള്ളയെ കാണാൻ വരുന്നയാൾജോഷി 1982
ചിരിയോ ചിരി മേക്കപ്പ്മാൻബാലചന്ദ്ര മേനോൻ 1982

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ജന്മശത്രുകെ എസ് ഗോപാലകൃഷ്ണൻ 1988

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
ഗാന്ധാരിസുനിൽ 1993

മേക്കപ്പ്

ചമയം

തലക്കെട്ട് സംവിധാനം വര്‍ഷം
പായും പുലിമോഹൻ കുപ്ലേരി 2007
ആട് തോമ 2006
കല്യാണക്കുറിമാനംഡി ഉദയകുമാർ 2005
ഗോവിന്ദൻ‌കുട്ടി തിരക്കിലാണു 2004
ചേരിഎ ഡി ശിവചന്ദ്രൻ 2003
സഹോദരൻ സഹദേവൻസുനിൽ 2003
ചിത്രകൂടംപ്രദീപ് കുമാർ 2003
ഒന്നാം രാഗംഎ ശ്രീകുമാർ 2003
ഏദൻതോട്ടംയു സി റോഷൻ 2002
ഗ്രാൻഡ് മദർ 2002
ലയംഎം കെ മുരളീധരൻ 2001
ആറാം ഇന്ദ്രിയംകുടമാളൂർ രാജാജി 2001
ഈ നാട് ഇന്നലെ വരെഐ വി ശശി 2001
നഗരവധുകലാധരൻ അടൂർ 2001
നിശീഥിനിതങ്കച്ചൻ 2000
ശ്രദ്ധഐ വി ശശി 2000
സമ്മർ പാലസ്എം കെ മുരളീധരൻ 2000
ആയിരം മേനിഐ വി ശശി 2000
കണ്ണാടിക്കടവത്ത്സൂര്യൻ കുനിശ്ശേരി 2000
മാർക്ക് ആന്റണിടി എസ് സുരേഷ് ബാബു 2000

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ചിരിയോ ചിരിബാലചന്ദ്ര മേനോൻ 1982

മേക്കപ്പ് അസിസ്റ്റന്റ്

ചമയം അസിസ്റ്റന്റ്

തലക്കെട്ട് സംവിധാനം വര്‍ഷം
ആഭിജാത്യംഎ വിൻസന്റ് 1971
കളിത്തോഴിഡി എം പൊറ്റെക്കാട്ട് 1971
കരകാണാക്കടൽകെ എസ് സേതുമാധവൻ 1971
ആ ചിത്രശലഭം പറന്നോട്ടേപി ബാൽത്തസാർ 1970
സ്ത്രീപി ഭാസ്ക്കരൻ 1970
വാഴ്‌വേ മായംകെ എസ് സേതുമാധവൻ 1970
കടൽപ്പാലംകെ എസ് സേതുമാധവൻ 1969
മൂലധനംപി ഭാസ്ക്കരൻ 1969
അടിമകൾകെ എസ് സേതുമാധവൻ 1969
വെളുത്ത കത്രീനജെ ശശികുമാർ 1968
അനാർക്കലിഎം കുഞ്ചാക്കോ 1966
ശകുന്തളഎം കുഞ്ചാക്കോ 1965
ഭാര്യഎം കുഞ്ചാക്കോ 1962
സീതഎം കുഞ്ചാക്കോ 1960