വാൽക്കണ്ണെഴുതിയ (M)

Film/album: 

വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാർമുടിയുലയുകയായ് നൂപുരമുണരുകയായ് (2)
മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി

താരാമഞ്ജരിയിളകും ആനന്ദഭൈരവിയിൽ
താനവർണ്ണം പാടുകയായ് രാഗ മധുവന ഗായിക
എന്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി

നാലുകെട്ടിന്നുളിൽ മാതാവായ് ലോകം
താതനോതും മന്ത്രവുമായ് ഉപനയനം വരമേകി
നെയ് വിളക്കിൻ പൊൻനാളം മംഗളമരുളുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാർമുടി ഉലയുകയായ് നൂപുരമുണരുകയായ് (2)
മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.66667
Average:6.7(3 votes)
valkannezhuthiya makaranilavil (M)

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 1 month ago byജിജാ സുബ്രഹ്മണ്യൻ.