ശ്രീപാദം രാഗാർദ്രമായ് - F
Music:
Lyricist:
Singer:
Film/album:
ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം
ഞാനോ ആപാദം ശതതന്ത്രി മൂളും - ശ്രീ
വരാംഗവിലോല വല്ലകിയായ് മാറി
ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം
നവരാഗ സ്വരലയപല്ലവിയായെന്‍
കനകാഭിലാഷം കണിപ്പീലി നീര്‍ത്തും പുലരിയില്‍
നവരാഗസ്വരലയപല്ലവിയായെന്‍
കനകാഭിലാഷം കണിപ്പീലി നീര്‍ത്തുമ്പോള്‍
കരമലരിണകളിലുണരുമൊരതിമൃദുവാം
മുദ്രാ മുകുളങ്ങളേ നാമിനി ധന്യരായ്
ഹൃദയാങ്കണം മലയജപവനനിലലിയു-
മൊരണിമലരിതളണിക്കുമ്പിളായ്
സുഗമസംഗീതമാം അമൃതബിന്ദുക്കളേ
പ്രണവമണിയായ് നിരതനിധിയായ്
പ്രകൃതിയുണരാന്‍ അരുളിടവേ
ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sreepadam ragardramay - F
Additional Info
Year:
1993
ഗാനശാഖ: