ഊഞ്ഞാലേ പൊന്നൂഞ്ഞാലേ
ഊഞ്ഞാലേ പൊന്നൂഞ്ഞാലേ
മുത്തിയമ്മ മുട്ടയിട്ടു
മുട്ട തോണ്ടി തോട്ടിലിട്ടു
ആരിരോ ആരിരാരോ
തോട്ടിലാകെ കൈത വന്നു
പയ്യു വന്നു കൈത തിന്നൂ
കൈ നിറയെ പാലും തന്നൂ
ആരിരോ ആരിരാരോ (ഊഞ്ഞാലേ....)
പാലെടുത്തു പായസം വച്ചൂ
പായ് വിരിച്ചു കിണ്ണം വെച്ചൂ
പഞ്ചസാര വേറെ വെച്ചൂ
ആരിരോ ആരിരാരോ
ഉണ്ണുവാൻ ആരാരുണ്ട്
ഉണ്ണിയുണ്ട് ഞാനുമുണ്ട്
വല്യപ്പൻ എങ്ങോ പോയി
ആരിരോ ആരിരാരോ (ഊഞ്ഞാലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
10
Average:10(2 votes)
Oonjale ponnoonjale
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 15 years 9 months ago byജിജാ സുബ്രഹ്മണ്യൻ.