കണ്മണീ

കണ്മണീ ഒരുവൻ നിൻ കൈ പിടിക്കും ഇന്ന്
കണ്മണീ ഒരുവൻ നിൻ കൈ പിടിക്കും (കണ്മണീ..)
 
മലരണിമണിക്കതിർമണ്ഡപത്തിൽ നിന്റെ
മധുര മധുര സ്വപ്നമണ്ഡലത്തിൽ (2)
കല്പനാകോടി തൻ പുഷ്പകരഥത്തിൽ
അപ്സരകന്യയായ് നീ വന്നിറങ്ങുമ്പോൾ
വന്നിറങ്ങുമ്പോൾ  വന്നിറങ്ങുമ്പോൾ  ആ..ആ.. (കണ്മണീ..)
 
പിച്ച നടന്നു വീണ ദിനങ്ങൾ തൊട്ടേ നിന്നെ
കൈ പിടിച്ചെഴുന്നേൽപ്പിച്ച കരങ്ങളെല്ലാം (2)
ഇനി  നിന്നെ വെടിഞ്ഞാലും നരജന്മമരുഭൂവിൽ
ഇന്നത്തെ കരബന്ധം വെടിയരുതേ
വെടിയരുതേ വെടിയരുതേ ആ..ആ.. (കണ്മണീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanmani

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 2 months ago byജിജാ സുബ്രഹ്മണ്യൻ.