മുല്ലപ്പൂവേ നിന്നെ പോലും

മുല്ലപ്പൂവേ നിന്നെപ്പോലും
വെല്ലും പെണ്ണാണിവൾ 
കാണും തോറും കാണാൻ തോന്നും 
പൊന്നിൻ മൊഞ്ചുള്ളവൾ 
പകലൊഴുകുന്ന നിലാവോ 
കൊലുസ്സയണിയുന്ന കവിതയോ 
എല്ലാരും ചോദിക്കില്ലേ 
ചുമ്മാ നീ പോയ്മറയല്ലേ 

കരയും കടലും തഞ്ചത്തിലാടി 
ഇവളെ കണ്ടാ കാറ്റും ഇഷ്ടം കൂടി 
പതിവായ് കാണും പലരാണേലും 
പകൽപ്പൂരം കാണാനിവളോടൊപ്പം കൂടി 
നല്ലോണമാടാനായ് കൊതിയുള്ളോളാണ് 
വെറുതെ നിൽക്കുമ്പോൾ മൂളിപ്പാടുന്നോളാണ്‌    
ഒരു ജന്മം തീരാ കണ്ണീരിൽ നീന്തി 
ചിരിതൂകി നിൽക്കും പെണ്ണാണ് 

മുല്ലപ്പൂവേ നിന്നെപ്പോലും
വെല്ലും പെണ്ണാണിവൾ 
കാണും തോറും കാണാൻ തോന്നും 
പൊന്നിൻ മൊഞ്ചുള്ളവൾ 
പകലൊഴുകുന്ന നിലാവോ 
കൊലുസ്സയണിയുന്ന കവിതയോ 

എല്ലാരും ചോദിക്കില്ലേ 
ചുമ്മാ നീ പോയ്മറയല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mullapoove

Additional Info

Year: 
2020
Orchestra: 
മാൻഡലിൻ
ലൂട്ട്
ഔധ്
യുക്കുലേലി
സന്തൂർ
ഫ്ലൂട്ട്

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
നീ വാ എൻ ആറുമുഖാകാർത്തിക്,കെ എസ് ചിത്ര
* മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻപുലരിശ്വേത മോഹൻ,ശ്വേത സോമസുന്ദരൻ
* മതി കണ്ണാ ഉള്ളത് ചൊല്ലാൻഅൽഫോൺസ് ജോസഫ്,ഷെർദിൻ,ഷെൽട്ടൺ പിൻഹിറൊ,തിരുമാലി
* ഓ എൻ നീസ യേശുരാജഅൽഫോൺസ് ജോസഫ്
* ആദ്യമൊരിളം തലോടലായ്ആൻ ആമി
* മുത്തുന്നേ കണ്ണുകളിൽശ്വേത മോഹൻ
കുട്ടിക്കുറുമ്പാകെ എസ് ചിത്ര
* മുത്തുന്നേ കണ്ണുകളിൽശ്വേത മോഹൻ
* ഓ എൻ ഈസാഅൽഫോൺസ് ജോസഫ്
Submitted 5 years 2 months ago byVineeth VL.