പായുന്നു മേലെ

Film/album: 

പായുന്നേ മേലെ നോക്കി നീലാകാശമേ
വിളയാടുന്നെ താഴെ മണ്ണിൽ വന്നെത്തും വരെ
ഒന്നായണിനിരനിരയായ് ...
നന്നായി അണിഞ്ഞൊരുങ്ങുകയായ്
കാണാമതിൽ കനവോ പലതായിരം
ഒന്നായണിനിരനിരയായ് ...
നന്നായി അണിഞ്ഞൊരുങ്ങുകയായ്
കാണാമതിൽ കനവോ പലതായിരം ....

മായാതെ ഇനി ഒന്നൊന്നായിതാ ...
വരവായേ താരങ്ങളായ്...
കാലമിതോടിയ വീഥിയിലാളുകൾ
ആയിരമാരവമാകയും..
നേടണമേതൊരു പാതയിലേതൊരു നാടിലും
ഇത് ജീവിതം..
തോളോടു തോൾ ചേർന്നിതേ പോകയായ്
പടവുകളൊന്നായ് കേറിടാം...
കാതങ്ങൾക്കകലെ പുതു മതിലുകൾ
മതിലുകളനവധി പലവിധം ഉയരുകയായ്
അടിപതറതൊരുയുഗ പിറവിയിതാ  
മായാതെ ഇനി ഒന്നൊന്നായിതാ ...
വരവായേ താരങ്ങളായ്...

പായുന്നേ മേലെ നോക്കി നീലാകാശമേ
വിളയാടുന്നെ താഴെ മണ്ണിൽ വന്നെത്തും വരെ
ഒന്നായണിനിരനിരയായ് ...
നന്നായി അണിഞ്ഞൊരുങ്ങുകയായ്
കാണാമതിൽ കനവോ പലതായിരം
ഒന്നായണിനിരനിരയായ് ...
നന്നായി അണിഞ്ഞൊരുങ്ങുകയായ്
കാണാമതിൽ കനവോ പലതായിരം ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average:6(1 vote)
Payunnu mele

Additional Info

Year: 
2018

അനുബന്ധവർത്തമാനം

Submitted 6 years 12 months ago byNeeli.