കണ്ണുനീര്‍ മാത്രമായല്ലോ

കണ്ണുനീര്‍ മാത്രമായല്ലോ - ഞാന്‍ 
കണ്ട കിനാവുകളെല്ലാമേ (2)
കണ്ണുനീര്‍ മാത്രമായല്ലോ

കുട്ടിക്കാലം തൊട്ടൊരു നാളും 
വിട്ടകലാതെ വളര്‍ന്നു
കുറ്റം ചെയ്താലും കനിവോടെ 
കൂട്ടിക്കൊണ്ടു നടന്നു
കണ്ണുനീര്‍ മാത്രമായല്ലോ

കൊച്ചനിയത്തിയെ വാത്സല്യത്തിന്‍ 
തൊട്ടിലിലാട്ടിയൊരണ്ണന്മാര്‍
വിട്ടു പിരിഞ്ഞല്ലോ - ഞാനവരെ 
ഒറ്റുകൊടുത്തല്ലോ 
കണ്ണുനീര്‍ മാത്രമായല്ലോ

അനുരാഗത്തിന്‍ ലഹരിയില്‍ 
നീയൊരു നരനെന്നോര്‍ത്തു ഞാന്‍
ഉള്ളിലിരുന്നൊരു ചോരക്കൊതിയതു 
കണ്ടില്ലല്ലോ ഞാന്‍

മകുടം ചൂടും മകനെ കാണാന്‍ 
മനസ്സു നൊന്തൊരു മാതാവേ
അജ്ഞതയാലെ നിന്നേപ്പോലും 
ചതിച്ചുവല്ലോ ഞാന്‍
മരിക്കയോ ഞാന്‍ ആ ചരണങ്ങളില്‍ 
നമസ്ക്കരിയ്ക്കാതേ
പാവനയാം ആ ഗംഗയില്‍ 
എന്നുടെ പാപം കഴുകാതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average:5(1 vote)
Kannuneer mathramayallo

Additional Info

Year: 
1961

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
വേളിക്കുന്നിൽ പള്ളിമഞ്ചലുപി ലീല
നിമിഷങ്ങളെണ്ണിയെണ്ണിപി ലീല
വിണ്ണിലുള്ള താരകമേപി ലീല
മഹാബലി വന്നാലുംപി ലീല
ജയ് ജഗദീശ് ഹരേഎസ് ജാനകി
അക്കാനി പോലൊരു നാക്കുനക്ക്വി ദക്ഷിണാമൂർത്തി,പുനിത
ഏവമുക്തോ ഋഷികേശോവി ദക്ഷിണാമൂർത്തി,പി ലീല,എം എൽ വസന്തകുമാരി
കാവിലമ്മേ കാത്തുകൊള്ളണേപി ലീല,കോറസ്
മഹാബലി വന്നാലുംകോറസ്
Submitted 8 years 4 months ago byshyamapradeep.