പാത്തുമ്മാബീവീടെ ഭാഗ്യം

 

പാത്തുമ്മാബീവീടെ ഭാഗ്യം തെളിയുന്ന
കല്യാണക്കാലത്തില്‍ കൈകൊട്ടിപ്പാടീടാം
തങ്കവടിവൊത്ത മങ്കതന്‍ മാരന്റെ
മംഗല്യകാലത്തില്‍ കൈതട്ടിപ്പാടീടാം

ഖല്‍ബുകള്‍ തമ്മിലൊരിണയായ് നിന്ന്
നാ‍ളുകളങ്ങനെ പോകും കാലം
നല്‍‌വഴിനല്‍കുകയാ പെരിയോനേ

പാത്തുമ്മാബീവീടെ ഭാഗ്യം തെളിയുന്ന
കല്യാണക്കാലത്തില്‍ കൈകൊട്ടിപ്പാടീടാം
മാരന്‍ വരവിന്റെ മേളങ്ങള്‍ കേള്‍ക്കുന്നു
വാദ്യങ്ങള്‍ മുട്ടിണ് കൈതട്ടിപ്പാടണ്

പട്ടിന്‍ ഷര്‍ട്ടുമതിട്ടുവരുന്നു
പട്ടിന്‍ കസവൊരു തട്ടമുടുത്തു
കസവിനിറഞ്ഞൊരു തലയില്‍ക്കെട്ടും

പാത്തുമ്മാബീവീടെ ഭാഗ്യം തെളിയുന്ന
കല്യാണക്കാലത്തില്‍ കൈകൊട്ടിപ്പാടീടാം
ചേലൊത്ത ചേലില്‍ നാം ചേരണം ചേര്‍ക്കണം
ഈവിധം കല്യാണപ്പാട്ടുകള്‍ പാടേണം

കാതുകളില്‍ അലുക്കത്തുകളിട്ട്
കണ്ണിണതന്നിലു സുറുമയുമെഴുതി
കൈകളിലും മൈലാഞ്ചിയുമിട്ട്

പാത്തുമ്മാബീവീടെ ഭാഗ്യം തെളിയുന്ന
കല്യാണക്കാലത്തില്‍ കൈകൊട്ടിപ്പാടീടാം
പന്തലില്‍ വന്നിട്ട് കെസ്സുകള്‍ പാടണ്
ചിന്തിച്ചു ചിന്തിച്ചു ചിത്തം കുളിര്‍ക്കണ്

മങ്കയെ ഒന്നു മിനുക്കുക വേഗം
മണവറതന്നിലൊരുക്കിയിരുത്താന്‍
പാട്ടൂകള്‍ പാടുക ഐഷാ സൌദാ

പാത്തുമ്മാബീവീടെ ഭാഗ്യം തെളിയുന്ന
കല്യാണക്കാലത്തില്‍ കൈകൊട്ടിപ്പാടീടാം
തങ്കവടിവൊത്ത മങ്കതന്‍ മാരന്റെ
മംഗല്യകാലത്തില്‍ കൈതട്ടിപ്പാടീടാം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paathumma beeveede

Additional Info

Year: 
1956

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
തുമ്പീ തുമ്പീ വാ വാശാന്ത പി നായർ
ആയിരം കൈകള്കെ രാഘവൻ,ശാന്ത പി നായർ,കോറസ്
എന്തിനു പൊൻ കനികൾശാന്ത പി നായർ
മാനസറാണീഎ എം രാജ
അങ്ങാടീ തോറ്റു മടങ്ങിയഎ എം രാജ,ശാന്ത പി നായർ
പൂമുല്ല പൂത്തല്ലോശാന്ത പി നായർ
മായല്ലേ മാരിവില്ലേഎ എം രാജ,ശാന്ത പി നായർ,എം എൽ വസന്തകുമാരി
ചിങ്കാരപ്പെണ്ണിന്റെ കാതിൽശാന്ത പി നായർ
മണിവർണ്ണനെ ഇന്നു ഞാൻഎം എൽ വസന്തകുമാരി
ബുദ്ധം ശരണം ഗച്ചാമികെ രാഘവൻ,കോറസ്
അലര്‍ശരപരിതാപംഎം എൽ വസന്തകുമാരി
Submitted 8 years 4 months ago byshyamapradeep.