വരുവിന്‍ വരുവിന്‍

Film/album: 

 

വരുവിന്‍ വരുവിന്‍ പല പുതുകളിയിതു
വന്നു കാണുവിന്‍ മാലോരെ
മായം നാസ്തി ജാലം നാസ്തി 
അപായ വേലയിതു മാലോരേ
(വരുവിന്‍....)

നില്‍ നില്‍ ഭയമൊടു നീയോടാതേ 
ജില്‍ ജില്‍ നടയിതു ഞാണിന്മേല്‍ക്കളി
കാണിന്‍ കണ്ടു രസിച്ചു ചിരിപ്പിന്‍
കാണികളെല്ലാമൊരു കൈതട്ടിന്‍
(വരുവിന്‍....)

പലപല വടിവില്‍ ബലൂണ്‍ നിറച്ചു
ബലൂണിലാരീ നിറം വരച്ചു
ഉന്നം വെച്ചിതു വെടിവെയ്പവനാര്‍ 
ഒന്നല്ല രണ്ടല്ല ഠേ ഠേ ഠേ ഠേ

ഇന്ദ്രജാലമിതു കാണിന്‍ - നല്ല 
മഹേന്ദ്രജാലമിതു കാണിന്‍
സ്വന്തം കണ്ണു തുറന്നിരിക്കവേ
സ്വപ്നം കണ്ടു രസിപ്പിന്‍
അത്ഭുതവേലകളഴകിയലീലകള്‍
ചെപ്പടി വിദ്യയിതാ ഹാ
(വരുവിന്‍....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average:6(1 vote)
Varuvin varuvin

Additional Info

Year: 
1955

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കാലമെല്ലാം ഉല്ലാസംപി ലീല,എൻ എൽ ഗാനസരസ്വതി,വി എൻ സുന്ദരം
കൈമുതല്‍ വെടിയാതെപി ബി ശ്രീനിവാസ്
കളിയല്ലേയീക്കല്യാണ ഭാവനാപി ലീല,കമുകറ പുരുഷോത്തമൻ
മലനാട്ടിന്‍ മക്കള്‍തന്‍ നേട്ടംകമുകറ പുരുഷോത്തമൻ,കോറസ്
നില്ലു നില്ലു ചൊല്ലുചൊല്ലുപി ബി ശ്രീനിവാസ്
ഓളങ്ങളിലോടട്ടെ ഓടം കളിയാടട്ടെകമുകറ പുരുഷോത്തമൻ,കോറസ്
കാണും കണ്ണിന്പി ലീല
തേയിലത്തോട്ടംകമുകറ പുരുഷോത്തമൻ
കാനനം വീണ്ടും തളിർത്തുപി ലീല
Submitted 8 years 5 months ago byshyamapradeep.