അമ്മ പൂവിനും

ആരീരാരാരോ.. ആരീരാരാരോ
ആരീരാരാരോ.. ആരീരാരാരോ
അമ്മ പൂവിനും ആമ്പൽ പൂവിനും..
പൂങ്കുരുന്ന് നീ പൂങ്കുരുന്ന് ..
കന്നിയിളം പൂവേ പുഞ്ചിരിപ്പൂതേനേ
ഉമ്മ തരാം ഞാൻ പൊന്നുമ്മ തരാം വാ
ദൂരെ ദൂരെ വിണ്ണിലെ അമ്പിളിയമ്മാവനും
പൊന്നിലഞ്ഞിക്കാവിലെ മിന്നാമിന്നിക്കൂട്ടവും
എന്നും നിന്നെ താരാട്ടാൻ..
പൊൻതൂവൽ തൊട്ടിലൊരുക്കും

പൂങ്കവിളിൽ മുത്തമിടാൻ..
പൂത്തുമ്പികൾ പാറിവന്നു
സ്വർണ്ണച്ചിറകുകൾ വീശിനിന്നു..
അങ്ങകലെ പൂവനിയിൽ
പൊൻകിനാവിൻ തേരിലേറി
പോയ് മറയുന്നോ വാർത്തിങ്കളെ
ചെമ്മണ്ണിൻ ചേലുള്ള മുറ്റത്തൊരോർമ്മതൻ  
ഓമൽക്കിനാവു വിരിയുന്നു
നീറുമെന്നുള്ളിലെ പ്രാണനായ് നീ വളര്
നീറുമെന്നുള്ളിലെ പ്രാണനായ് നീ വളര്

മാരിവിൽ പന്തലൊരുക്കിയ
മാമല നാടിന്റെ ചേലൊന്നു കാണാം ..
തൂമഞ്ഞിൻ തൂവലാൽ നിന്നെത്തലോടിയുണർത്താം  (2
കുളിരുറങ്ങും മേട്ടിൽ നിറമണിഞ്ഞോരഴകേ
എന്നുമീ നെഞ്ചിലെ പൊൻകതിരായ് നീ വളര്  
എന്നുമീ നെഞ്ചിലെ പൊൻകതിരായ് വളര്  

അമ്മപ്പൂവിനും ആമ്പൽപൂവിനും..
പൂങ്കുരുന്ന് നീ പൂങ്കുരുന്ന് ..
കന്നിയിളം പൂവേ പുഞ്ചിരിപ്പൂതേനേ
ഉമ്മ തരാം ഞാൻ പൊന്നമ്മ തരാം വാ
ദൂരെ ദൂരെ വിണ്ണിലെ അമ്പിളിയമ്മാവനും
പൊന്നിലഞ്ഞിക്കാവിലെ മിന്നാമിന്നിക്കൂട്ടവും
എന്നും നിന്നെ താരാട്ടാൻ
പൊൻ തൂവൽ തൊട്ടിലൊരുക്കും ..
ലാലാലലാ ..ലാ ലാലലലാ
ആരീരാരാരോ.. ആരീരാരാരോ
ലാലാലലാ ..ലാ ലാലലലാ
ആരീരാരാരോ.. ആരീരാരാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average:6(1 vote)
Amma ppoovinum

Additional Info

Year: 
2016

അനുബന്ധവർത്തമാനം

എസ് ജാനകി പാടിയ ഏറ്റവും ഒടുവിലത്തെ ഗാനം

ആറ് പതിറ്റാണ്ടോളം ദക്ഷിണേന്ത്യന്‍ സംഗീതലോകത്തെ തന്റെ മാസ്മരിക ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച പ്രിയ ഗായിക എസ്. ജാനകി സംഗീത ജീവിതത്തില്‍ നിന്നും വിരമിയ്ക്കുന്നത് ഒരു താരാട്ട് പാട്ടിലൂടെയാണ്. 1957ല്‍ പത്തൊമ്പതാം വയസില്‍ 'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് എസ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്തേയ്ക്ക് കടന്നത്. 2016 ൽ ഡോൺ മാക്സ് സംവിധാനം ചെയ്ത 10 കല്പനകൾ എന്ന ചിത്രത്തിലെ മിഥുൻ ഈശ്വർ സംഗീതം നൽകി റോയ് പുറമടം വരികളെഴുതിയ 'അമ്മ പൂവിനും ആമ്പൽ പൂവിനും' എന്ന ഗാനമാണ് എസ് ജാനകി പാടിയ ഏറ്റവും ഒടുവിലത്തെ ഗാനം..
ചേർത്തതു്:Neeli

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പത്തു കൽപ്പനകൾമീര ജാസ്മിൻ,മിഥുൻ ഈശ്വർ,എം സി റൂഡ്,വർഷ ഗോപിനാഥ്‌
ഋതുശലഭമേ (D)ശ്രേയ ഘോഷൽ,ഉദയ് രാമചന്ദ്രൻ
ഋതുശലഭമേ (F)ശ്രേയ ഘോഷൽ
ഏതോ ഏതോ കാറ്റെൻകെ ജെ യേശുദാസ്
കണ്ടോ കണ്ടോവിജയ് യേശുദാസ്,നിത്യ ബാലഗോപാൽ
മുൾമുന കോണ്ടിന്നകലെമിഥുൻ ഈശ്വർ
കണ്ടോ കണ്ടോ കണ്ടോമിഥുൻ ഈശ്വർ,നിത്യ ബാലഗോപാൽ
മിഴി നനയുംമിഥുൻ ഈശ്വർ,നിത്യ ബാലഗോപാൽ
Clone of മുൾമുന കോണ്ടിന്നകലെമിഥുൻ ഈശ്വർ
Submitted 8 years 6 months ago byNeeli.