പാതിരാ കുയില്‍

ധും ധും ധും ധും... 
പാതിരാ കുയില്‍ പാടിയോ കുടമുല്ലകള്‍ പൂക്കും കാവില്‍...
കാറ്റ് ചന്ദന ഗന്ധമൊഴുക്കും പൂത്തിരുവാതിര നാളില്‍...
നെയ്യാമ്പല്‍ ചന്തം കണ്ട് താരങ്ങള്‍ കണ്ണും ചിമ്മി 
നീലരാവിന്‍ നിലാവില്‍ താളം തുള്ളി...
പാതിരാ കുയില്‍ പാടിയോ കുടമുല്ലകള്‍ പൂക്കും കാവില്‍...

കണ്ണില്‍ കണ്ണു കൊണ്ടാല്‍ നാണമേറും കൂട്ടുകാരി...
ഉള്ളിന്‍ ഉള്ളറിഞ്ഞാല്‍ പ്രേമമൂറും പാട്ടുകാരാ...
മനസ്സിന്റെ മേട്ടില്‍ കിനാ തൂവല്‍ തുന്നി 
ഇളം തെന്നലായ് വന്ന പെണ്ണേ...
അനുരാഗമോടെ ഇന്നെന്‍ കരളിന്റെ വാതിലില്‍ നിന്നീ...
വിരല്‍ തൊട്ടോ നിന്നെ മെല്ലെ  ദേ ഇങ്ങോട്ട് നോക്കിയെ....
പാതിരാ കുയില്‍ പാടിയോ കുടമുല്ലകള്‍ പൂക്കും കാവില്‍...

മാമ്പൂ കാലമായീ മഴവില്ലിന്‍ കൂട്ടുകാരാ...
ഇനിയും കാത്തിരുന്നാല്‍ നേരമേറും പാട്ടുകാരീ...
സ്വയം മറന്നെന്നെ മയങ്ങാതെ മയങ്ങി...
പ്രിയമോടെ ഞാനെന്റെ പൊന്നേ...
ശലഭങ്ങളായി നാമീ സുഖ രാസ ലാസ്യമാടും
ധിമി ധിമി ധീം തില്ലാന ദേ ഇങ്ങോട്ട് നോക്കിയേ... 

പാതിരാ കുയില്‍ പാടിയോ കുടമുല്ലകള്‍ പൂക്കും കാവില്‍...
കാറ്റ് ചന്ദന ഗന്ധമൊഴുക്കും പൂത്തിരുവാതിര നാളില്‍...
നെയ്യാമ്പല്‍ ചന്തം കണ്ട് താരങ്ങള്‍ കണ്ണും ചിമ്മി 
നീലരാവിന്‍ നിലാവില്‍ താളം തുള്ളി...
ധും ധും ധും ധും... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average:5(1 vote)
Paathira kuyil

Additional Info

Year: 
2008

അനുബന്ധവർത്തമാനം

Submitted 9 years 4 months ago byJayakrishnantu.