യമുനയും സരയുവും (F)

Film/album: 

യമുനയും സരയുവും പുണരുമീ സംഗമം
അലയിടും നന്മയായ് കുളിരുമീ സംഗമം
കാണുവാൻ ആയിരം ജന്മമായ് തേടി നാം...
യമുനയും സരയുവും പുണരുമീ സംഗമം...

കതിർമണികൾ വീഴാതേ തളിരിലകളാടാതേ
പൂന്തെന്നലേ മെല്ലെ വരൂ...
വയലതിരിൽ വീഴാതെ കായ്കനികൾ നോവാതേ
മലരിതളേ പുഞ്ചിരിക്കൂ...
ഈ നല്ല യാമം മായില്ലയെങ്ങും മറയില്ലയീ സ്നേഹോദയം...

യമുനയും സരയുവും പുണരുമീ സംഗമം...

പനിമഴയിൽ മൂടാതെ പകലഴകിൽ മുങ്ങാതെ 
തെൻകനവേ താഴെ വരൂ..
പിന്നിലാവിൽ മായാതെ പൊൻ‌വെയിലിൽ വാടാതേ
നൂറഴകിൽ നീന്തി വരൂ..
ഈ ശ്യാമ രാഗം തീരില്ലയെങ്ങും തളരില്ലയീ നിറപൗർണ്ണമീ...

യമുനയും സരയുവും പുണരുമീ സംഗമം
അലയിടും നന്മയായ് കുളിരുമീ സംഗമം
കാണുവാൻ ആയിരം ജന്മമായ് തേടി നാം...
യമുനയും സരയുവും പുണരുമീ സംഗമം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yamunayum Saarayuvum

Additional Info

Year: 
2004

അനുബന്ധവർത്തമാനം

Submitted 9 years 5 months ago byJayakrishnantu.