തിത്തിത്തൈതാളം

തിത്തിത്തൈതാളം വികൃതിക്കൈജാലം
ചുറ്റിയടിച്ചു കറങ്ങി നടക്കാം 
മച്ചിൻ ചുവരോരം
ഒറ്റയ്ക്കായാലും ഒരുമിച്ചായാലും
ചക്കുടുകുക്കുടു ചെത്തി നടക്കാം
തത്തിച്ചാഞ്ചാടാം
ഹേയ് കൂടുവിട്ടും കൂടു മാറാം
കൂറുമാറാതെ ചേരാം
പിച്ചവെയ്ക്കാം ഒച്ചവെയ്ക്കാം
കാണുകില്ലാരുമാരും
കണ്ടാൽപോലും മിണ്ടാതന്തം കാണാതോടും
തിത്തിത്തൈതാളം വികൃതിക്കൈജാലം

പാഠങ്ങൾ വേണ്ട ക്ലാസ്സിൽ കേറേണ്ട 
ഏഷണി മാഷിൻ ഏത്തമെന്നും
രാടീവി കാണാം രാക്കോഴി കൂകാം
റാപ്പുകൾ പാടാം റോന്തു ചുറ്റാം
ട്യൂഷൻടീച്ചർ വന്നാലും ട്യൂണുമടിച്ചു നടന്നീടാം
പോഴത്തങ്ങൾ ചെയ്താലും 
താഴത്തുള്ളവർ തല്ലൂല്ല
ഇത് കോപ്രായത്തിൻ പ്രായം
ഇത് തമ്മാനം സമ്മാനം 
ഇവിടാകെ മേളം
ഹേ ഹേ ഹേ ഹേ...
തിത്തിത്തൈതാളം വികൃതിക്കൈജാലം
തിത്തിത്തൈതാളം വികൃതിക്കൈജാലം

ഓടാതെ നിൽക്കൂ കാറ്റാടി ചെക്കാ
ഉത്തരം താങ്ങി ചത്തുപോയോ
അമ്പാരിമേലേ തമ്പ്രാനെപ്പോലെ
പങ്കമേൽ ആനപ്പാപ്പാനാകാം
ഹേ വട്ടംചുറ്റി വരുന്നേരം 
കാറ്റിനോടൊപ്പം ട്വിസ്റ്റാടാം
മറ്റുള്ളോരിനി വന്നാലും 
കീഴ്മേൽ കണ്ടു വിരണ്ടോളും
ഉടനച്ഛൻ വന്നാലയ്യോ 
ഇതുനേരെ ചൊവ്വേ കാണും
പിരിപിമ്പിരിയും
ഹേ ഹേ ഹേ ഹേ...

തിത്തിത്തൈതാളം വികൃതിക്കൈജാലം
ചുറ്റിയടിച്ചു കറങ്ങി നടക്കാം 
മച്ചിൻ ചുവരോരം
ഒറ്റയ്ക്കായാലും ഒരുമിച്ചായാലും
ചക്കുടുകുക്കുടു ചെത്തി നടക്കാം
തത്തിച്ചാഞ്ചാടാം
തിത്തിത്തൈതാളം വികൃതിക്കൈജാലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thithithaithalam

Additional Info

Year: 
1997

അനുബന്ധവർത്തമാനം

Submitted 10 years 5 months ago byshyamapradeep.