മധുമാസമായല്ലോ മലര്‍വാടിയില്‍

ഓ ..ആ..
മധുമാസമായല്ലോ മലര്‍വാടിയില്‍
പ്രേമ മണീവീണയിതുമീട്ടാന്‍ വരുമോ സഖീ
മമ ജീവിതാനന്ദ മണിക്കോവിലില്‍
എന്നുമണയാത്ത ദീപമായ് വരുമോ ഭവാന്‍ (2)

മിന്നും നിലാവിന്‍ പൊന്നിന്‍ കൊടിയാല്‍
പൂത്താലി തീര്‍ക്കുന്ന പൊന്‍ പനീര്‍ത്താര (2)
ചേലിയന്ന് നീ.. ഈ താലിചാര്‍ത്തുമാരെ
മധുമാസമായല്ലോ..
മധുമാസമായല്ലോ മലര്‍വാടിയില്‍
പ്രേമ മണീവീണയിതുമീട്ടാന്‍ വരുമോ സഖീ

മന്ത്രകോടിയുമായി സന്ധ്യാവധു വന്നു
മാറത്തു ചാര്‍ത്തുമീ നവമാലികാ (2)
ഹാ മാനസേശ്വരീ നീ മാത്രമെന്‍ സഖീ
മമ ജീവിതാനന്ദ മണിക്കോവിലില്‍
എന്നുമണയാത്ത ദീപമായ് വരുമോ ഭവാന്‍

എന്മനമാശാ കല്ലോലമായി
അതിലെന്നുമൊഴുകും നാം.. കളിയോടമായി (2)
പിരിയാതെയീവിധം പ്രിയമാര്‍ന്നു ജീവിതം..
മാനസമാശാ.. കല്ലോലമായി
അതിലെന്നുമൊഴുകും നാം കളിയോടമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madhumasamayalllo malar

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഞാൻ നട്ട തൂമുല്ലശാന്ത പി നായർ
ആരു നീ അഗതിയോകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
നാടു ചുറ്റി ഓടി വരും കളിവണ്ടിമെഹ്ബൂബ്
തന്തോയത്തേനുണ്ടു കണ്ണിറുക്കുംസി എസ് രാധാദേവി,പി ഗംഗാധരൻ നായർ
കാലിതൻ തൊഴുത്തിൽശാന്ത പി നായർ,കോറസ്
കല്യാണരാവേ (ബിറ്റ്)ശാന്ത പി നായർ
നായകാ പോരൂ പൂജാസി എസ് രാധാദേവി
പാടടി പാടടി പഞ്ഞം തീരാന്‍കമുകറ പുരുഷോത്തമൻ,സി എസ് രാധാദേവി
പൂമണിക്കോവിലിൽശാന്ത പി നായർ
സ്നേഹമേ കറയറ്റ നിന്‍ കൈകമുകറ പുരുഷോത്തമൻ
വെള്ളാമ്പല്‍ പൂത്തുകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
മംഗലം വിളയുന്ന മലനാടേകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
താം തോ തെകമുകറ പുരുഷോത്തമൻ
പൂമുല്ലശാന്ത പി നായർ
പൂമുല്ലശാന്ത പി നായർ
Submitted 10 years 10 months ago byNeeli.