നക്ഷത്രങ്ങള്‍ ചിമ്മും

നക്ഷത്രങ്ങള്‍ ചിമ്മും നയനങ്ങള്‍ രണ്ടിലും
സ്വപ്നത്തിന്റെ പൂക്കള്‍ ഒരു പൂ ഞാന്‍ ചോദിപ്പൂ
സ്വപ്നത്തിന്റെ പൂക്കള്‍ ഒരു പൂ ഞാന്‍ ചോദിപ്പൂ
മുത്തം മുത്തായി മാറ്റും പവിഴച്ചെഞ്ചുണ്ടിലും
നാണത്തിന്റെ പൂക്കള്‍
അതിലെന്‍ പൂ ഏത് പൂ
നാണത്തിന്റെ പൂക്കള്‍
അതിലെന്‍ പൂ ഏത് പൂ

ഏതോ ജന്മബന്ധം കൊണ്ടു നിന്നില്‍ പൂത്തു ഞാന്‍
ഏതോ പുഷ്പഹാരംപോലെ മാറില്‍ വീണു ഞാന്‍
ആഹാഹാ ആഹാഹാ.. ലാലാല  ലാലാല
ഏതോ ചിത്രകാരന്‍ തന്റെ തൂവല്‍ തുമ്പിനാല്‍
എന്നോ നിന്റെ മായാരൂപമെന്നില്‍ തീര്‍ത്തുപോയി

പൂക്കളില്‍ പൂക്കൾ പൂത്താടുന്ന കാലം
പൂത്തുമ്പികള്‍ക്കും ഇന്നാനന്ദമേളം (2)

നക്ഷത്രങ്ങള്‍ ചിമ്മും നയനങ്ങള്‍ രണ്ടിലും
സ്വപ്നത്തിന്റെ പൂക്കള്‍ ഒരു പൂ ഞാന്‍ ചോദിപ്പൂ
സ്വപ്നത്തിന്റെ പൂക്കള്‍ ഒരു പൂ ഞാന്‍ ചോദിപ്പൂ

കാലങ്ങളില്‍ തേടി ഹേമന്തകാലം
തൂമഞ്ഞുനീരില്‍ നീ മാന്തളിര്‍ കോലം (2)
എന്നെന്നും എന്‍ കണ്ണിലോമല്‍ക്കിനാക്കള്‍
എന്നെന്നും എന്‍ കണ്ണിലോമല്‍ക്കിനാക്കള്‍
എന്‍ മനസ്സില്‍ കര്‍ണ്ണികാരത്തിന്‍ പൂക്കള്‍
എന്‍ മനസ്സില്‍ കര്‍ണ്ണികാരത്തിന്‍ പൂക്കള്‍

മുത്തം മുത്തായി മാറ്റും പവിഴച്ചെഞ്ചുണ്ടിലും
നാണത്തിന്റെ പൂക്കള്‍ അതിലെന്‍ പൂ ഏത് പൂ
നാണത്തിന്റെ പൂക്കള്‍ അതിലെന്‍ പൂ ഏത് പൂ
ലാലലാലലാല ലാലലാലല ലാലലാലലാല ലാലലാലല
ലാലലാലലാല ലാലലാലല ലാലലാലലാല ലാലലാലല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nakshathrangal chimmum

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം

Submitted 11 years 2 months ago byNeeli.