ഒരു നുള്ള് ഭസ്മമായി

Film/album: 

രാരിരാരോ രാരാരോ
രാരിരാരാരാരോ രാരിരാരാരാരോ ..
രാരീരാരാ രാരോ രാരീരോ..

ഒരു നുള്ള് ഭസ്മമായി എരിതീയിൽ നിന്നെന്റെ
അമ്മയെ ഞാനൊന്ന് തൊട്ടു (2)
നെറ്റിമേൽ അമ്മയെ ഞാനൊന്ന് തൊട്ടു
ഒരു നുള്ള് ഭസ്മമായി എരിതീയിൽ നിന്നെന്റെ
അമ്മയെ ഞാനൊന്ന് തൊട്ടു
നെറ്റിമേൽ അമ്മയെ ഞാനൊന്ന് തൊട്ടു

നീ തൊട്ടു തേച്ചതാണെൻ നാവിലാദ്യത്തെ
നോവിന്റെ തേനും വയമ്പും (2)
നെഞ്ചിലെ തീയിൽ തിളപ്പിച്ച്‌ തന്നതാണന്നവും
അമ്മിഞ്ഞപ്പാലും.. 
അന്നവും അമ്മിഞ്ഞപ്പാലും 
അമ്മേ അമ്മേ ആദ്യക്ഷരത്തിന്റെ നന്മേ

ഒരു നുള്ള് ഭസ്മമായി എരിതീയിൽ നിന്നെന്റെ
അമ്മയെ ഞാനൊന്ന് തൊട്ടു
നെറ്റിമേൽ അമ്മയെ ഞാനൊന്ന് തൊട്ടു
ഏ ഹെഹേയ്  ഏ ഹെഹേയ്

നീയെന്നുമെന്റെയീ നോവിന്റെ സന്ധ്യയിൽ
സൂര്യ പരാഗമായിത്തീരും.. (2 )
എന്റെ മണ്‍കൂരയിൽ കൊളുത്തിവൈക്കാനൊരു
നെയ്ത്തിരി നാളമായിത്തീരും 
നെയ്ത്തിരി നാളമായിത്തീരും 
അമ്മേ അമ്മേ ആരും കൊതിക്കുന്ന നന്മേ

ഒരു നുള്ള് ഭസ്മമായി എരിതീയിൽ നിന്നെന്റെ
അമ്മയെ ഞാനൊന്ന് തൊട്ടു
നെറ്റിമേൽ അമ്മയെ ഞാനൊന്ന് തൊട്ടു (2 )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru nullu bhasamamaayi

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം

Submitted 11 years 4 months ago byNeeli.