പണ്ടു പണ്ടു പണ്ടേ ഞാൻ
പണ്ടു പണ്ടു പണ്ടേ ഞാൻ ഇങ്ങനെതന്നെ
ഇനിയുള്ള കാലവും അങ്ങനെതന്നെ (2)
ആറ്റുനോറ്റിരുന്നാലും ആരു വന്നു പറഞ്ഞാലും
ഈ മരം തെല്ലും ചായൂല്ലാ കാത്തിരിക്കേണ്ടാ
(പണ്ടു പണ്ടു പണ്ടേ ഞാൻ )
നേരം വെളുത്താലും മൂവന്തി ആയാലും
ചിന്തിച്ചിരിക്കേണ്ട കാര്യമുണ്ടോ
കണ്ണിനുകണ്ണായ ജീവിതമായാലും
മണ്ണിൽ വെറുതെയല്ലേ
നെഞ്ചില്കൊള്ളുന്ന പുന്നാര വാക്കുകൾ
മിന്നി മറയില്ലേ
എന്നാലും പോകാം പൊന്നാമ്പലാറ്റിൽ
കുഞ്ഞോളം തൊട്ടുതൊട്ടോമനിക്കാൻ
എന്നാലും ഞാൻ നന്നാവില്ലാ എന്തിനു പിന്നാലേ
വെറുതേ എന്തിനു പിന്നാലേ
(പണ്ടു പണ്ടു പണ്ടേ ഞാൻ)
കാര്യം പറയാതെ ഏറെ പറഞ്ഞാലും
പൊന്നല്ലേ നീയെന്റെ ജീവനല്ലേ
കല്ലുകൊണ്ടാണ് കരളെന്നാലും
വെണ്ണ പോലാകില്ലേ
പൊള്ളും കിനാവായി ഉള്ളു നിറയുമ്പോൾ
തെന്നി മറയല്ലേ
ചക്കരനോട്ടം കൊണ്ടു നീയെന്നെ
അക്കരെ നിന്ന് കൈ നീട്ടല്ലേ
എന്നാലും ഞാൻ നന്നാവില്ലാ എന്തിനു പിന്നാലേ
വെറുതേ എന്തിനു പിന്നാലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Pandu pandu pande njan