വെണ്ണിലാവിന്‍ കുഞ്ഞുമേഘം

Film/album: 

നിന്‍ മനസ്സില്‍ മയങ്ങുമ്പോള്‍
വെറുതേ തോന്നിയ പരിഭവങ്ങള്‍
കാണാതെന്നെ നീ വിളിക്കുമ്പോള്‍
വഴിയറിയാതെ ഞാന്‍ നില്‍ക്കുന്നു
പലതും പറഞ്ഞു ഞാന്‍ ഇരുളിന്റെ പാതയില്‍
ഒരു മൺ‌വിളക്കായി എരിയുന്നു

വെണ്ണിലാവിന്‍ കുഞ്ഞുമേഘം
അങ്ങു ദൂരെ പൊട്ടുകുത്തും നിന്റെ പേരാണോ
ഹിമകണമണിമുകിലെഴുതിയ പ്രണയത്തിന്‍
കാവ്യമാണോ..
ഇനിയൊരു ജന്മമുണ്ടോ അവിടൊരു തീരമുണ്ടോ
(വെണ്ണിലാവിന്‍ കുഞ്ഞുമേഘം)

തേടി വന്നതെന്തിനോ വാതില്‍ പാതി ചാരിയും
കാത്തിരുന്നതാരെയോ ഞാന്‍
കൊതിച്ചു പോയി (2)
നീലരാവില്‍ ഏകയായി ദേവരാഗ മാലയായി
ചാർ‌ത്തുവാനായി ഏറെ നാളായി നിനച്ചു പോയി
(വെണ്ണിലാവിന്‍ കുഞ്ഞുമേഘം)

സരിപാ പപമപനിപ മപമപ ഗമനിസനിസരി
സരിപാ പപമപനിപ മപഗമ
പനിസപ നിമപ ഗമരി നിരിസാ

ഞാനൊരാളീ തോണിയില്‍
മെല്ലെയെങ്ങോ പോകവേ
എന്‍ കിനാവിനുറങ്ങുവാനായി കിടക്കയില്ല (2)
എന്തിനെന്റെ കൈകളില്‍
നൽകുവാനായി ഓര്‍മ്മകള്‍
രാജശില്പീ മൂകമായി നീ വിലയ്ക്കു വാങ്ങി
(വെണ്ണിലാവിന്‍ കുഞ്ഞുമേഘം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vennilavin kunjumegham

Additional Info

Year: 
2013
Lyrics Genre: 

അനുബന്ധവർത്തമാനം

Submitted 11 years 6 months ago byNeeli.