പൂമകളാണേ ഹുസ്നുൽ ജമാൽ

Film/album: 

പൂമകളാണേ ഹുസ്നുല്‍ ജമാല്‍
പുന്നാരത്താളം മികന്ത ബീവി (2)
ഹേമങ്ങള്‍ മെത്തപണിച്ചിത്തിരം
ആഭരണക്കോവയണിന്ത ബീവി (2)

മരതകത്തുകിലും ഞൊറിഞ്ഞുടുത്ത്
മാണിക്യക്കൈരണ്ടെറിഞ്ഞു വീശീ (2)
വരിനൂല്‍ വദനം തരിത്തുനോക്കും
പവിഴപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിത്തും (2)

പുഞ്ചിരിച്ചന്നനടഛായലില്‍
പൂമനത്തേവി വരവു തന്നില്‍
തഞ്ചങ്ങള്‍ ചിന്നും മനുവര്‍ കണ്ടാല്‍
തന്‍ബോധംവിട്ടു മടപ്പെടുമേ (2)
പൂമകളാണേ ഹുസ്നുല്‍ ജമാല്‍
പുന്നാരത്താളം മികന്ത ബീവി
ആ...

താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നോളേ
മാനസപ്പൂവിതളിറുത്ത് മാലകോ൪ക്കുന്നോളേ
ആ മാല എനിക്കല്ലേ ആ മധുരം എനിക്കല്ലേ
കതിരുകാണാപ്പൈങ്കിളീ - നിൻ
കരളെനിക്കല്ലേ - നിന്റെ
കരളെനിക്കല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomakalaane

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അക്കാണും മലയുടെഎ എം രാജ,പി സുശീല
മുത്താണേ എന്റെ മുത്താണേഎ എം രാജ,പി സുശീല
യാത്രക്കാരാ പോകുക പോകുകപി ബി ശ്രീനിവാസ്
മനോരാജ്യത്തിൻ മാളിക കെട്ടിയഎ എം രാജ,പി സുശീല
രാജകുമാരി ഓ രാജകുമാരിഎ എം രാജ,പി സുശീല
ശോകാന്ത ജീവിതനാടക വേദിയിൽകെ ജെ യേശുദാസ്
സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേപി ലീല,കോറസ്
അങ്ങനെയങ്ങനെയെൻ കരൾഎ എം രാജ,പി സുശീല
ഇന്ദിരക്കന്നി അളു താരോജിക്കി
മുത്താണേ മുത്താണേ (ശോകം)പി സുശീല
ബദറുൽ മുനീർഎ എം രാജ
Submitted 15 years 3 months ago byമാത്യു.