ആനച്ചാൽ നാട്ടിലുള്ള
ആനച്ചാല്‍ നാട്ടിലുള്ള ചന്തയിലെ
കല്ലോലതുല്യയാകും മെയ്യിലെഴുന്ന മങ്കേ
മെല്ലേ നടന്നു വാടീ നെല്ലാഫീസാണിവിടെ
ആനച്ചാല്‍ നാട്ടിലുള്ള ചന്തയിലെ
കത്തി മണി പിഞ്ഞാണി യന്ത്രങ്ങള്‍ വിസ്കി
കത്തുന്ന തീപ്പെട്ടി മണ്ണെണ്ണ മല്‍മല്‍
കത്തി മണി പിഞ്ഞാണി യന്ത്രങ്ങള്‍ വിസ്കി
കത്തുന്ന തീപ്പെട്ടി മണ്ണെണ്ണ മല്‍മല്‍
ചായക്കടയതില്‍ ചായയടിക്കുന്നു
കാപ്പി പകരുന്നു മുട്ടയടിക്കുന്നു റൊട്ടി പൊരിക്കുന്നു
ചായക്കടയതില്‍ ചായയടിക്കുന്നു
കാപ്പി പകരുന്നു മുട്ടയടിക്കുന്നു റൊട്ടി പൊരിക്കുന്നു
പാലപ്പം നെയ്യപ്പം പപ്പടം ഉണ്ട സുഖിയനും
ദോശയെടുക്കുന്നു കീശയില്‍ തപ്പുന്നു
കാശു കൊടുക്കുന്നു വേഗം നടക്കുന്നു
ആനച്ചാല്‍ നാട്ടിലുള്ള ചന്തയിലെ
കല്ലോലതുല്യയാകും മെയ്യിലെഴുന്ന മങ്കേ
മെല്ലേ നടന്നു വാടീ നെല്ലാഫീസാണിവിടെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Aanachaal naattilulla
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 15 years 3 months ago byജിജാ സുബ്രഹ്മണ്യൻ.