വെറുതെ ഇനിയും കാത്തു നിൽപ്പൂ

വെറുതെ ഇനിയും കാത്തു നില്‍പ്പൂ
വിരഹസന്ധ്യേ നിന്‍ പാട്ടു ഞാന്‍
ദൂരെയെങ്ങോ മറഞ്ഞു നീയും
വിലോലമായ് നീ മൊഴിഞ്ഞ വാക്കും
പരിഭവങ്ങള്‍ പകര്‍ന്ന മഴയും ..(2)

രാത്രിമേഘം പെയ്തൊഴിഞ്ഞു
രാഗവേണുവില്‍ ഇന്ദോളമായ്
മണ്‍ചെരാതിന്‍ നാളമെല്ലാം
മിഴിയടഞ്ഞു നിശ്ശബ്ദമായ്
തനിയെ നില്‍ക്കും എന്‍നെഞ്ചിലെ
കിളി കരഞ്ഞൂ കരുണാര്‍ദ്രമായ്
മടങ്ങിവരുമോ തൂവല്‍ക്കിനാവേ
(വെറുതെ ഇനിയും കാത്തു നില്‍പ്പൂ..)

മൂടല്‍ മഞ്ഞില്‍ മാഞ്ഞുപോയ്
സ്നേഹതാരം പോല്‍ നിന്‍ മുഖം
ഓര്‍മ്മനീറും ജന്മമായി
ഇവിടെയിനിയും ഞാന്‍ മാത്രമായ്
വിരല്‍ തലോടും നിന്‍ വീണയില്‍
വിദുരമായി ശ്രീരാഗവും
മടങ്ങി വരുമോ കാവല്‍ക്കിനാവേ
(വെറുതെ ഇനിയും കാത്തു നില്‍പ്പൂ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veruthe iniyum kathunilppoo

Additional Info

Year: 
2002

അനുബന്ധവർത്തമാനം

Submitted 15 years 3 months ago byമാത്യു.