വിഘ്നേശ്വരാ ജന്മ നാളികേരം

വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം
തമ്പുരാനേ തടയൊല്ലേ
ഏകദന്താ കാക്കണമേ നിയതം
(വിഘ്നേശ്വരാ ജന്മ നാളികേരം)

അരവണപ്പായസം ഉണ്ണുമ്പോള്‍
അതില്‍നിന്നൊരു വറ്റു നീ തരണേ
വര്‍ണ്ണങ്ങള്‍ തേടും നാവിന്‍ തുമ്പിനു
പുണ്യാക്ഷരം തരണേ ഗണേശ്വരാ
ഗം ഗണപതയെ നമോ നമഃ
(വിഘ്നേശ്വരാ ജന്മ നാളികേരം)

ഇരുളിന്‍ മുളംകാടു ചീന്തുമ്പോള്‍
അരിമുത്തു മണി എനിക്കു നീ തരണേ
കൂടില്ലാത്തൊരീ നിസ്വന്‌ നിന്‍ കൃപ
കുടിലായ്‌ തീരണമേ ഗണേശ്വരാ
ഗം ഗണപതയേ നമോ നമഃ
(വിഘ്നേശ്വരാ ജന്മ നാളികേരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vighneswara, Vigneswara

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പാറമേക്കാവിൽ കുടികൊള്ളുംപി ജയചന്ദ്രൻ
മൂകാംബികേ ഹൃദയതാളാഞ്ജലിപി ജയചന്ദ്രൻ
ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠംപി ജയചന്ദ്രൻ
അമ്പാടിതന്നിലൊരുണ്ണിപി ജയചന്ദ്രൻ
വടക്കുന്നാഥനു സുപ്രഭാതംപി ജയചന്ദ്രൻ
കൂടും പിണികളെപി ജയചന്ദ്രൻ
തുയിലുണരുക തുയിലുണരുകപി ജയചന്ദ്രൻ
നെയ്യാറ്റിൻ‌കര വാഴും കണ്ണാപി ജയചന്ദ്രൻ
നീലമേഘം ഒരു പീലിക്കണ്ണ്പി ജയചന്ദ്രൻ
Submitted 15 years 3 months ago bySathish Menon.