യദുകുലമാധവാ

 

യദുകുലമാധവാ ഗോകുലപാലകാ
യശോദാ നന്ദനാ ശ്രീകൃഷ്ണാ
കണ്ണാ മണിവര്‍ണ്ണാ
(യദുകുലമാധവാ.....)

നിലവിളക്കിന്‍ സ്വര്‍ണ്ണക്കതിരൊളിയില്‍
നിറമാല തോരണ പ്രഭാകാന്തിയില്‍
തിളങ്ങുന്നോരജ്ഞന തിരുരൂപസന്നിധിയില്‍
തിളങ്ങുന്നോരഞ്ജന തിരുരൂപസന്നിധിയില്‍
അഞ്ജലിപ്പൂക്കളായ് നില്‍ക്കുന്നു ഞങ്ങള്‍ നില്‍ക്കുന്നു....
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
(യദുകുലമാധവാ.....)



ഗോവര്‍ദ്ധനത്താല്‍ ഗോകുലം പാലിച്ച
ഗോപാലാ കൃഷ്ണാ മുരളീധരാ
മാനവഹൃദയമാം കണ്ണുനീര്‍ക്കടവില്‍ നീ
കരുണതന്‍ പാലാഴിത്തിരയൊഴുക്കൂ
കരുണതന്‍ പാലാഴിത്തിരയൊഴുക്കൂ
കൃഷ്ണാ ഉണ്ണികൃഷ്ണാ  ഉണ്ണികൃഷ്ണാ
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yadhukula Madhava

Additional Info

അനുബന്ധവർത്തമാനം

Submitted 15 years 3 months ago byജിജാ സുബ്രഹ്മണ്യൻ.