വൃന്ദാവനത്തിലെ രാധേ
Music:
Lyricist:
Singer:
Film/album:
ആ... ആ...
രാധേ... രാധേ...
വൃന്ദാവനത്തിലെ രാധേ
വ്രീളാവിവശയാം രാധേ
രാധേ രാധേ രാധേ
വള്ളിക്കുടിലിലൊളിക്കാതെ നീയെന്റെ
സന്നിധിയില്‍ വന്നു നൃത്തമാടു നൃത്തമാടൂ
കമലവിലോചന സൗരഭ്യമണിയാത്ത
കനകാംഗ മോഹിനിമാരുണ്ടോ
എന്നോടക്കുഴലിന്റെ സംഗീതമില്ലാതെ
സ്പന്ദിക്കുമോ നിന്റെ ഋതുവസന്തം
വൃന്ദാവനത്തിലെ രാധേ
വ്രീളാവിവശയാം രാധേ
മ മ മ മ ഗ ഗ ഗ ഗ പ പ പ പ
മ മ മ മ ഗ മ മ ഗ മമ ഗ മ സ മ ഗ സ
ഗ മ ധ ധ മ ധ മ ധ നി നി ധ നി നി ഗ സാ
ആ...ആ....ആ...
സുരഭീ പുഷ്പവനമൊരുക്കീ ഞാന്‍
അഭിരാമലാവണ്യ കുളിര്‍നീരുറവയായ്
അരികിലേക്കരികിലേക്കൊഴുകിവരു
വൃന്ദാവനത്തിലെ രാധേ
വ്രീളാവിവശയാം രാധേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Vrindavanathile radhe
Additional Info
ഗാനശാഖ: