രൂപവതീ രുചിരാംഗീ

രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ
മോഹവതി മധുരാംഗി മാറിലെ ചൂട് തരു
രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ
മോഹവതി മധുരാംഗി മാറിലെ ചൂട് തരു
രൂപവതി...

ഈ കാറ്റും കാറ്റല്ല ഈ കുളിരും കുളിരല്ല
ഇണയരയന്നമേ നിന്റെ പട്ടിളം പീലി കൊണ്ട്
നെയ്തൊരീ ചിറകുകള്‍ പൊത്തിപ്പൊതിഞ്ഞെങ്കില്‍
ഒന്ന് കൊത്തിപ്പറന്നെങ്കില്‍
നിന്റെ നീലപ്പൊയ്കതന്‍ മടിത്തട്ടില്‍
ഒരു നെയ്തലാമ്പലായ് ഞാന്‍ വിടര്‍ന്നെങ്കില്‍
ഓ...ഓ...ഓ..ആഹാ...
(രൂപവതി...)

ഈ മഞ്ഞും മഞ്ഞല്ല ഈ അമൃതും അമൃതല്ല
ഇണയരയന്നമേ നിന്റെ മുത്തണിപ്പന്തലിലെ
മുന്തിരിക്കുടുക്കകള്‍ മൊത്തിക്കുടിച്ചെങ്കില്‍
മെയ്യില്‍ ചുറ്റിപ്പടര്‍ന്നെങ്കില്‍
നിന്‍റെ തൂവല്‍ കഴുത്തില്‍ അരക്കെട്ടില്‍
ഒരു നീല രത്നമായ്‌ ഞാന്‍ പതിഞ്ഞെങ്കില്‍
ഓ...ഓ...ഓ.ആഹാ...
(രൂപവതി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average:3(1 vote)
Roopavathee

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
വയനാടൻ കേളൂന്റെ പൊന്നും കോട്ടകെ ജെ യേശുദാസ്,കോറസ്,പി മാധുരി
ചാമുണ്ഡേശ്വരീ രക്തേശ്വരീകെ ജെ യേശുദാസ്,കോറസ്
നളചരിതത്തിലെ നായകനോപി സുശീല
ആദിപരാശക്തി അമൃതവർഷിണികെ ജെ യേശുദാസ്,കോറസ്,പി ബി ശ്രീനിവാസ്,പി മാധുരി,പി ലീല
മന്ത്രമോതിരം മായമോതിരംകെ ജെ യേശുദാസ്
വള്ളിയൂർക്കാവിലെ കന്നിക്ക്പി ജയചന്ദ്രൻ
Submitted 15 years 3 months ago byജിജാ സുബ്രഹ്മണ്യൻ.