ചെമ്പരത്തിക്കാടു പൂക്കും
Music:
Lyricist:
Singer:
Raaga:
Film/album:
ചെമ്പരത്തിക്കാടു പൂക്കും മാനം
പൂങ്കിനാക്കൾ പൂത്തുലയും പൂമനം
ഈ സന്ധ്യയില്‍ എന്റെ ചിന്തയില്‍
ഒരു പൊന്‍താരകത്തിന്റെ നര്‍ത്തനം
നര്‍ത്തനം -നര്‍ത്തനം
ചെമ്പരത്തിക്കാടു പൂക്കും മാനം
മാകന്ദം പൂക്കുന്ന മകരമാസം -മുന്നില്‍
മാകന്ദമഞ്ജരീ കാവ്യാമൃതം
കാമദേവന്‍ എഴുതിയൊരീ കവിതയൊന്നു വയിക്കാന്‍ കാലമെനിക്കെന്നു തരും കതിര്‍മണ്ഡപം -കതിര്‍മണ്ഡപം
ചെമ്പരത്തിക്കാടു പൂക്കും മാനം
ഹിന്ദോളമൊഴുകുന്ന മധുരയാമം -മുന്നില്‍
ഒരു സിന്ധുഭൈരവീ ഗാനാമൃതം
പ്രേമദേവരചനയാമീ ഗാനമൊന്നു പാടുവാന്‍
പ്രകൃതിയെനിക്കെന്നു തരും സ്വരമണ്ഡപം സ്വരമണ്ഡപം
ചെമ്പരത്തിക്കാടു പൂക്കും മാനം
പൂങ്കിനാക്കൾ പൂത്തുലയും പൂമനം
ഈ സന്ധ്യയില്‍ എന്റെ ചിന്തയില്‍
ഒരു പൊന്‍താരകത്തിന്റെ നര്‍ത്തനം
നര്‍ത്തനം -നര്‍ത്തനം
ചെമ്പരത്തിക്കാടു പൂക്കും മാനം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Chembarathi Kaadupookkum
Additional Info
ഗാനശാഖ: