ബാഗീ ജീൻസും

Film/album: 

ബാഗീ ജീൻസും ഷൂസുമണിഞ്ഞ്
ടൗണിൽ ചെത്തി നടക്കാം
100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം
തിയറി ക്ലാസ്സുകൾ അറുബോറാണേ
ബോറടി മാറ്റാൻ മാറ്റിനി കാണാം
ബാഗീ ജീൻസും ടോപ്പുമണിഞ്ഞ്
ടൗണിൽ ചെത്തി നടക്കാം
ഐസ്ക്രീം പാർലറില്‍ ബ്ലാക്ക് സ്റ്റാലിയണും
സ്കൂപ്പു നുണഞ്ഞുമിരിക്കാം
വീ  വാണ്ട് എ റവല്യൂഷന്‍ ഫ്രിക്ഷന്‍
വീ വാണ്ട് ലിബറലൈസേഷൻ (2)

കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരിൽ പ്രേമം
വീ  വാണ്ട് എ റവല്യൂഷന്‍ ഫ്രിക്ഷന്‍
വീ വാണ്ട് ലിബറലൈസേഷൻ
കള്ളക്കഥയിനി വേണ്ടേ വേണ്ട കല്യാണങ്ങൾ വേണ്ട
വീ  വാണ്ട്  എ റെസൊല്യൂ‍ഷൻ ലോഷൻ യൂ വാണ്ട് ബ്യൂട്ടീസ് ലോഷൻ

പാറി നടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല
കൂടെയുറങ്ങാൻ മാര്യേജ് ആക്റ്റും താലിയുമൊന്നും വേണ്ട

ഹേ തൊട്ടാൽ വാടും പെണ്ണിൻ കഥകൾ
വീ ഡോണ്ട് റൈറ്റ് എനി മോർ
വീ  വാണ്ട്  എ റെസൊല്യൂ‍ഷൻ ലോഷൻ യൂ വാണ്ട് ബ്യൂട്ടീസ് ലോഷൻ

പൊട്ടും കുത്തി കരിവള എന്നിനി  ഡോണ്‍ട് ടെൽ ലിസ്റ്റ് എനിമോർ
വീ  വാണ്ട് എ റവല്യൂഷന്‍ ഫ്രിക്ഷന്‍
വീ വാണ്ട് ലിബറലൈസേഷൻ

പൂവുകളെന്തിനു പുഞ്ചിരി കാണാൻ കണ്ണില്ലാത്തൊരു വേൾഡിൽ
പൂമ്പാറ്റകളായ് എന്തിനു ജന്മം പാഴാക്കുന്നു നമ്മൾ

തൊട്ടിലു വേണ്ട താരാട്ടെന്തിനു കുട്ടികളും ഇനി വേണ്ട
വീ  വാണ്ട് എ റവല്യൂഷന്‍ ഫ്രിക്ഷന്‍
വീ വാണ്ട് ലിബറലൈസേഷൻ

ഒത്തു കഴിഞ്ഞു മടുത്താൽ തമ്മിൽ ഗൂഡ് ബൈ ചൊല്ലിപ്പിരിയാം
വീ  വാണ്ട്  എ റെസൊല്യൂ‍ഷൻ ലോഷൻ യൂ വാണ്ട് ബ്യൂട്ടീസ് ലോഷൻ

നാടു മുഴുക്കെ അലഞ്ഞു നടക്കും നാടോടിക്കഥ പോലെ
 പാടി നടക്കാം പാട്ടായ് തീരാം ബാവുല്‍ ഗായകരാകാം.. (ബാഗി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bagi jeansum

Additional Info

അനുബന്ധവർത്തമാനം

Submitted 15 years 5 months ago byജിജാ സുബ്രഹ്മണ്യൻ.