ആകാശദീപമെന്നുമുണരുമിടമായോ

ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍  രാവലിയുമ്പോള്‍  (ആകാശ ദീപമെന്നും...)


സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍  രാവലിയുമ്പോള്‍  (ആകാശ ദീപമെന്നും...)

ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമര മനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.6
Average:6.6(5 votes)
Aakasha deepamennum

Additional Info

അനുബന്ധവർത്തമാനം

Submitted 15 years 8 months ago byജിജാ സുബ്രഹ്മണ്യൻ.