കൊഞ്ചുന്ന പൈങ്കിളിയാണു

Film/album: 

കൊഞ്ചുന്ന പൈങ്കിളിയാണ് 
മൊഞ്ചുള്ള സുന്ദരിയാണ്
പൂമകള്‍ പുതുമാപ്പിളയ്ക്കൊരു 
പൂന്തേന്‍ മൊഴിയാണ് (2)

മൈലാഞ്ചിച്ചാറണിയേണം 
മാന്‍കണ്ണില്‍ മയ്യെഴുതേണം
താലിവേണം മാലവേണം 
കൊരലാരം വേണം (2)

മാപ്പിളയേ കൊണ്ടുവരുമ്പം 
മലര്‍കൊണ്ട് മഞ്ചലുവേണം
കാപ്പണീച്ചൊരു കൈകള്‍ കൊട്ടി
പാട്ടും പാടേണം (2)
കൊഞ്ചുന്ന പൈങ്കിളിയാണ് 
മൊഞ്ചുള്ള സുന്ദരിയാണ്
പൂമകള്‍ പുതുമാപ്പിളയ്ക്കൊരു 
പൂന്തേന്‍ മൊഴിയാണ്

കസവണിവിരിയിട്ട കട്ടിലു വേണം
മണമെഴുമകിലിന്റെ പുകപരത്തേണം (2)
പലപല പനിനീരത്തറു വേണം

കൊഞ്ചുന്ന പൈങ്കിളിയാണ് 
മൊഞ്ചുള്ള സുന്ദരിയാണ്
പൂമകള്‍ പുതുമാപ്പിളയ്ക്കൊരു 
പൂന്തേന്‍ മൊഴിയാണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Konchunna painkiliyaanu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കദളിവാഴക്കൈയിലിരുന്നുജിക്കി
നിത്യസഹായ നാഥേജിക്കി,കോറസ്
അപ്പം തിന്നാൻ തപ്പുകൊട്ട്ജിക്കി
പാലാണു തേനാണെൻഎ എം രാജ
വെളിക്കു കാണുമ്പംമെഹ്ബൂബ്
എൻ കണ്ണിന്റെ കടവിലടുത്താൽഎ എം രാജ,പി ലീല
തള്ളാനും കൊള്ളാനും നീയാരു മൂഢാപി ബി ശ്രീനിവാസ്
കണ്ണീരെന്തിനു വാനമ്പാടിപി ബി ശ്രീനിവാസ്,കോറസ്
കഥ പറയാമെൻ കഥ പറയാംപി ലീല
കുയിലേ കുയിലേഎ എം രാജ,പി ലീല
പെറ്റമ്മയാകുംപി ലീല
പോരുനീ പൊന്മയിലേഎ എം രാജ,പി ലീല
രാരിരോ രാരാരിരോജിക്കി
ഇല്ല വരില്ല നീഎ എം രാജ,പി ലീല
Submitted 15 years 9 months ago byജിജാ സുബ്രഹ്മണ്യൻ.