ഞാൻ നട്ട തൂമുല്ല

 

ഞാൻ നട്ട തൂമുല്ല നന്മയുടെ പൂമുല്ല
നാളെയല്ലൊ.. നാളെയല്ലൊ .. നാളെയല്ലൊ..
നാമ്പിടുന്ന പുണ്യമുഹൂർത്തം
നാളെ..പുണ്യമുഹൂർത്തം
ഞാൻ നട്ട തൂമുല്ല നന്മയുടെ പൂമുല്ല
നാളെയല്ലൊ നാമ്പിടുന്ന പുണ്യമുഹൂർത്തം
നാളെ..പുണ്യമുഹൂർത്തം

 

ആ മലരിൻ കാവിൽ ആനന്ദരാവിൽ (2)
പ്രേമവെണ്ണിലാവിൽ നാഥനങ്ങു വരും (ആ മലരിൻ..)
അങ്ങു വരും നാളെയെൻ
ആത്മാവിൻ നായകൻ
മംഗലമീ മാല്യമവൻ മാറിലണിയും.. 
ഞാൻ മാറിലണിയും..

കയ്യിലൊരു മുരളിയുമായ്‌ (2)
കണ്ണിലൊരു കവിതയുമായ്‌
പൈങ്കിളിയെന്നു..എന്നെ
പൈങ്കിളിയെന്നു..
പൈങ്കിളിയെന്നോതിയവനെത്തിടും നേരം 
നാളെ എത്തിടും നേരം
കാണാത്ത മട്ടിലൊരു കോണിൽ മറഞ്ഞു
പ്രാണപ്രിയനെയൊന്നുപറ്റിക്കും ഞാൻ..
ഒന്നു പറ്റിക്കും ഞാൻ

ഇഷ്ടനുമായൊത്തിനിമേൽ
പട്ടണങ്ങൾ ചുറ്റുമ്പോൾ
കൂട്ടുകാരികൾ അസൂയകൊള്ളുമല്ലോ
അസൂയകൊണ്ടു നിന്നെ നോക്കുമ്പോൾ
നാണമാകുമോ? ..നിനക്ക്..നാണമാകുമോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan natta thoomulla

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആരു നീ അഗതിയോകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
നാടു ചുറ്റി ഓടി വരും കളിവണ്ടിമെഹ്ബൂബ്
തന്തോയത്തേനുണ്ടു കണ്ണിറുക്കുംസി എസ് രാധാദേവി,പി ഗംഗാധരൻ നായർ
മധുമാസമായല്ലോ മലര്‍വാടിയില്‍കമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
കാലിതൻ തൊഴുത്തിൽശാന്ത പി നായർ,കോറസ്
കല്യാണരാവേ (ബിറ്റ്)ശാന്ത പി നായർ
നായകാ പോരൂ പൂജാസി എസ് രാധാദേവി
പാടടി പാടടി പഞ്ഞം തീരാന്‍കമുകറ പുരുഷോത്തമൻ,സി എസ് രാധാദേവി
പൂമണിക്കോവിലിൽശാന്ത പി നായർ
സ്നേഹമേ കറയറ്റ നിന്‍ കൈകമുകറ പുരുഷോത്തമൻ
വെള്ളാമ്പല്‍ പൂത്തുകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
മംഗലം വിളയുന്ന മലനാടേകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
താം തോ തെകമുകറ പുരുഷോത്തമൻ
പൂമുല്ലശാന്ത പി നായർ
പൂമുല്ലശാന്ത പി നായർ
Submitted 15 years 9 months ago byജിജാ സുബ്രഹ്മണ്യൻ.