സിന്ദാബാദ് സിന്ദാബാദ്

സിന്ദാബാദ് സിന്ദാബാദ്
കുരുവിപ്പാർട്ടി സിന്ദാബാദ് 
മൂർദ്ദാബാദ് മൂർദ്ദാബാദ്
കടുവാപ്പാർട്ടി മൂർദ്ദാബാദ് 

തെക്ക് തെക്കൊരു ദേശത്ത്
തെന്മലയാറിൻ തീരത്ത്
പാതിരാത്രി നേരത്ത് 
ഭർത്താവില്ലാ സമയത്ത്
മാലയെന്നൊരു പറയിപ്പെണ്ണിനെ
ഓടിച്ചിട്ടു പിടിച്ചവരേ
പകരം ഞങ്ങളു ചോദിക്കും

സിന്ദാബാദ് സിന്ദാബാദ്
കുരുവിപ്പാർട്ടി സിന്ദാബാദ് 
മൂർദ്ദാബാദ് മൂർദ്ദാബാദ്
കടുവാപ്പാർട്ടി മൂർദ്ദാബാദ് 

പഞ്ചായത്തിലെ വാർഡുകളിൽ
പാവപ്പെട്ടവരാണെങ്കിൽ 
ഞങ്ങടെ ഓലക്കുടിലുകളിൽ
പെൺ‌കിടാങ്ങളാണെങ്കിൽ
ആ കുടിലുകളാണേ കട്ടായം
കടുവയെ ഞങ്ങൾ തുരത്തി വിടും 
കുരുവികൾ ഞങ്ങൾ നാടു ഭരിക്കും

സിന്ദാബാദ് സിന്ദാബാദ്
കുരുവിപ്പാർട്ടി സിന്ദാബാദ് 
മൂർദ്ദാബാദ് മൂർദ്ദാബാദ്
കടുവാപ്പാർട്ടി മൂർദ്ദാബാദ് 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Zindabad Zindabad

Additional Info

Year: 
1966

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 15 years 10 months ago byജിജാ സുബ്രഹ്മണ്യൻ.