അല തല്ലും കാറ്റിന്റെ വിരിമാറിൽ

Music: 

അലതല്ലും കാറ്റിന്റെ വിരിമാറിൽ
അലയുന്ന കരിയിലത്തരി പോലെ
അഴലിന്റെയലകളിൽ പരക്കുന്നു
അഗതികൾ ആശ്രയം തേടുന്നു

രഹ്മത്തുൾ ആലമീനാകും ദുഃഖ-
മഹിയിതിൽ പ്രഭ തൂകും മണിദീപം
ഇരുൾ വീഴും വഴിതോറും തെളിയുന്നു
കരയുന്നോർക്കഭയമായവൻ മാത്രം

മൊട്ടായും പൂവായും കായായും കനിയായും
ഞെട്ടറ്റു വീഴുന്നു ജീവനീ ദുനിയാവിൽ
ഉറ്റോരെയൊക്കെയും വീഴ്ത്തിയിട്ടെന്തിനീ
മൊട്ടിനെ മാത്രം നീ നിർത്തുന്നു യാരബ്ബീ

ഉള്ളിന്റെയുള്ളിലെ കണ്ണുനീർക്കുമ്പിളിൽ
കൊള്ളുകയില്ലയീ നീറുന്ന നൊമ്പരം
ഈ കൊച്ചു കണ്ണിലൊതുങ്ങുകയില്ലയീ-
ദുഃഖത്തിൻ പേരാറും നീ തുണയാരബ്ബീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ala thallum kaattinte

Additional Info

Year: 
1969

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സ്വർഗ്ഗപ്പുതുമാരൻ വന്നൂപി ലീല,എൽ ആർ ഈശ്വരി,കോറസ്
മനസ്സിന്റെ കിത്താബിലെകെ ജെ യേശുദാസ്,എസ് ജാനകി
ഭൂമിയിൽ തന്നെ സ്വർഗ്ഗംഎൽ ആർ ഈശ്വരി,കോറസ്
സ്നേഹത്തിൽ വിടരുന്നഎ എം രാജ,പി സുശീല
അലിയാരുകാക്കാ സ്റ്റൂളീന്നു വീണ്മാലിനി,സീറോ ബാബു
കടലലറുന്നൂ കാറ്റലറുന്നൂകെ ജെ യേശുദാസ്
വേഷത്തിനു റേഷനായിസി ഒ ആന്റോ
തേർട്ടി ഡേയ്സ് ഇൻ സെപ്തംബര്‍പി ലീല,മാലിനി,കോറസ്
Submitted 15 years 11 months ago byജിജാ സുബ്രഹ്മണ്യൻ.