തീരം തേടുമോളം

Film/album: 

തീരം തേടുമോളം പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു ഞാനിന്നു
നിൻ കാതിൽ പറഞ്ഞൂ
ഈ രാവിൽ നീയെന്നെ
തൊട്ടുതൊട്ടുണർത്തി
നിന്നംഗുലികൾ ലാളിക്കും
ഞാനൊരു ചിത്രവിപഞ്ചികയായ്

(തീരം...)

പൊൻ‍താഴം‌പൂങ്കാവുകളിൽ
തന്നാലാടും
പൂങ്കാറ്റേ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിക്കാൻ നീ വരുമോ

മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിൻ
മുടിയിൽ ചൂടാൻ പൂ തരുമോ

(തീരം...)

വെൺ‌താരം പൂമിഴി ചിമ്മി
മന്ദം മന്ദം
മായുമ്പോൾ
ഇന്നീ പുരയിൽ പൂമഞ്ചം
നിന്നെയുറക്കാൻ ഞാൻ
വിരിക്കും
സ്വപ്‌നം കണ്ടൊരു പൂവിരി മാറിൻ
പുഷ്‌പതലത്തിൽ ഞാനുറങ്ങും

തീരം തേടും ഓളം പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു നീയിന്നെന്റെ
കാതിൽ പറഞ്ഞൂ
ഈ രാവിൽ ഞാൻ നിന്നെ തൊട്ടുതൊട്ടുണർത്തി
എന്നംഗുലികൾ
ലാളിക്കും
നീയൊരു ചിത്രവിപഞ്ചികയായ്

(തീരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average:6.5(2 votes)
Theeram thedumolam

Additional Info

അനുബന്ധവർത്തമാനം

Submitted 15 years 11 months ago byvikasv.